ജി​ല്ല​യി​ല്‍ എ​ട്ട് വാ​ര്‍​ഡു​ക​ള്‍ മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി
Thursday, July 22, 2021 1:04 AM IST
aകാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ മു​പ്പ​തോ അ​തി​ല​ധി​ക​മോ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളു​ള്ള ഏ​ഴ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യു​ള്ള എ​ട്ട് വാ​ര്‍​ഡു​ക​ളെ മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി. ഇ​വി​ട​ങ്ങ​ളി​ല്‍ ഡി ​കാ​റ്റ​ഗ​റി​യി​ല്‍ വ​രു​ന്ന ത​ര​ത്തി​ലു​ള്ള ക​ര്‍​ശ​ന നി​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​റി​യി​ച്ചു.
ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ് (48 കേ​സു​ക​ള്‍), കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം ഏ​ഴാം വാ​ര്‍​ഡ് (39), കോ​ടോം-​ബേ​ളൂ​ര്‍ മൂ​ന്നാം വാ​ര്‍​ഡ് (69), 13-ാം വാ​ര്‍​ഡ് (30), ചെ​റു​വ​ത്തൂ​ര്‍ അ​ഞ്ചാം വാ​ര്‍​ഡ് (41), പ​ള്ളി​ക്ക​ര 12-ാം വാ​ര്‍​ഡ് (32), കു​മ്പ​ള 16-ാം വാ​ര്‍​ഡ് (36), പ​ന​ത്ത​ടി അ​ഞ്ചാം വാ​ര്‍​ഡ് (35) എ​ന്നി​വ​യാ​ണ് മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍.
കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ചാ​യി​രി​ക്കും വാ​ര്‍​ഡു​ക​ളെ ഈ ​പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ക. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ടു​വീ​ടാ​ന്ത​രം പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​സാ​ധ്യ​ത സം​ശ​യി​ക്കു​ന്ന വ്യ​ക്തി​ക​ളെ നി​ര്‍​ബ​ന്ധ​മാ​യി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.
നി​ല​വി​ല്‍ പോ​സി​റ്റീ​വാ​യ വ്യ​ക്തി​ക​ള്‍ ക്വാ​റ​ന്‍റൈ​ന്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.