കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി‌
Thursday, July 22, 2021 1:04 AM IST
aകാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഡി​എം​ഒ, എ​ഡി​എം, സ​ബ് ക​ള​ക്ട​ര്‍, ആ​ര്‍​aഡി​ഒ, അ​ഡീ​ഷ​ണ​ല്‍ എ​സ്പി, ഡെ​പ്യൂ​ട്ടി ഡി​എം​ഒ, പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, കോ​വി​ഡ് ടെ​സ്റ്റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​മ്മി​റ്റി ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.
ജി​ല്ല​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ഗ​ണ്യ​മാ​യി വ​ര്‍​ധി​പ്പി​ക്കാ​നും ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി നി​ര്‍​ദേ​ശം ന​ല്‍​കി. പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന​വ​രും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.