പാ​ച​ക വാ​ത​ക വി​ത​ര​ണ ഏ​ജ​ന്‍​സി​ക​ള്‍ അ​മി​ത​മാ​യി ക​ട​ത്തു​കൂ​ലി ഈ​ടാ​ക്ക​രു​ത്
Friday, July 23, 2021 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ പാ​ച​ക വാ​ത​ക വി​ത​ര​ണ ഏ​ജ​ന്‍​സി​ക​ളി​ല്‍​നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന സി​ലി​ണ്ട​റു​ക​ളു​ടെ ക​ട​ത്തു​കൂ​ലി 2017 മാ​ര്‍​ച്ച് നാ​ലി​ന് പു​തു​ക്കി നി​ശ്ച​യി​ച്ച പ്ര​കാ​രം മാ​ത്ര​മേ ഈ​ടാ​ക്കാ​വു​വെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​തു​പ്ര​കാ​രം അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ വ​രെ ക​ട​ത്തു​കൂ​ലി സൗ​ജ​ന്യ​മാ​ണ്. അ​ഞ്ച് മു​ത​ല്‍ 10 വ​രെ കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​ക്ക് 20 രൂ​പ​യും 10 മു​ത​ല്‍ 15 കി​ലോ​മീ​റ്റ​ര്‍ വ​രെ​യു​ള്ള പ​രി​ധി​യി​ല്‍ 25 രൂ​പ​യും 15 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ല്‍ 25 രൂ​പ​യും തു​ട​ര്‍​ന്ന് ഓ​രോ കി​ലോ​മീ​റ്റ​റി​നും ര​ണ്ട് രൂ​പാ നി​ര​ക്കി​ല്‍ പ​ര​മാ​വ​ധി 50 രൂ​പ വ​രെ​യും ക​ട​ത്തു​കൂ​ലി ഈ​ടാ​ക്കാ​വു​ന്ന​താ​ണ്. പാ​ച​ക​വാ​ത​ക വി​ത​ര​ണ ഏ​ജ​ന്‍​സി​ക​ള്‍ സി​ലി​ണ്ട​റി​ന്‍റെ വി​ല​യ്ക്ക് പു​റ​മേ ബി​ല്ലിം​ഗ് പോ​യി​ന്‍റി​ല്‍​നി​ന്നും നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​ര​ക്ക് മാ​ത്ര​മേ ഈ​ടാ​ക്കാ​വൂ.