കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും ക​വ​ര്‍​ച്ചാ​പ​ര​മ്പ​ര
Saturday, July 24, 2021 1:15 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും ക​വ​ര്‍​ച്ചാ പ​ര​മ്പ​ര. മ​ടി​ക്കൈ കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ സ്വ​ദേ​ശി സ​ത്താ​റി​ന്റെ ഉ​ട​സ്ഥ​ത​യി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​യാ​ബ​സാ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ജ​സ്റ്റി​ക് മൊ​ബൈ​ല്‍ ഷോ​പ്പി​ലും അ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തെ നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലു​മാ​ണ് ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.

മൊ​ബൈ​ല്‍​ഷോ​പ്പി​ല്‍​നി​ന്നും 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. സ​ര്‍​വീ​സി​ന് ഏ​ല്‍​പ്പി​ച്ച​വ​യു​ള്‍​പ്പെ​ടെ​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ലാ​പ്ടോ​പ്പു​ക​ള്‍, പ്രൊ​ജ​ക്ട​റു​ക​ള്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച ചെ​യ്ത​ത്. അ​ടു​ത്തി​ടെ​യാ​ണ് ഇ​വി​ടെ പു​തി​യ സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റോ​ക്ക് എ​ത്തി​യി​രു​ന്ന​ത്. നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന്‍റെ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന 70,000 രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ര​ണ്ടു ക​വ​ര്‍​ച്ച​ക​ള്‍​ക്കും പി​ന്നി​ല്‍ ഒ​രേ​സം​ഘം ത​ന്നെ​യാ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡി​വൈ​എ​സ്പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍, സി.​ഐ. ഷൈ​ന്‍, എ​സ്‌​ഐ കെ.​പി. സ​തീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ര്‍. ര​ജി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഏ​ഴു ക​വ​ര്‍​ച്ച​ക​ളും ഒ​രു ക​വ​ര്‍​ച്ചാ​ശ്ര​മ​വു​മാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ട് ന​ട​ന്ന​ത്. ഇ​തി​ല്‍ അ​ഞ്ചു ക​ട​ക​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ക​ഴി​ഞ്ഞ​ദി​വ​സം കാ​ഞ്ഞ​ങ്ങാ​ട് എ​സ്ഐ കെ.​പി. സ​തീ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. ഈ ​സം​ഘ​ത്തി​ല്‍ ഇ​നി ര​ണ്ടു​പേ​രെ കൂ​ടി പി​ടി​കി​ട്ടാ​നു​ണ്ട്. ഇ​വ​രാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ ക​വ​ര്‍​ച്ച​ക്ക് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ ഒ​രു കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വാ​ണ് ഈ ​ക​വ​ര്‍​ച്ചാ​സം​ഘ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നെ​ന്നും ക​രു​തു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ശ്രീ​കൃ​ഷ്ണ​മ​ന്ദി​രം ക്രോ​സ് റോ​ഡ് അ​രി​കി​ല്‍ പോ​ക്സോ കോ​ട​തി ജി​ല്ലാ ജ​ഡ്ജി​യു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​തും ഇ​വ​ര്‍ ത​ന്നെ​യാ​ണെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.