ഒളിന്പിക്സിന് ഐക്യദാർഢ്യം
Saturday, July 24, 2021 1:15 AM IST
കാ​സ​ര്‍​ഗോ​ഡ്: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി ജി​ല്ലാ സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ദീ​പ​ശി​ഖാ​റാ​ലി ന​ട​ത്തി. പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ ദീ​പ​ശി​ഖ തെ​ളി​യി​ച്ചു. കാ​ര്‍ റൈ​ഡ​ര്‍ മൂ​സാ ഷെ​രീ​ഫും ബൈ​ക്ക് റൈ​ഡ​ര്‍ പി.​എ​ന്‍. സൗ​മ്യ​യും ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തെ ഗാ​ന്ധി​പ്ര​തി​മ​യ്ക്ക് മു​ന്നി​ല്‍ റാ​ലി സ​മാ​പി​ച്ചു. എ​ഡി​എം എ.​കെ. ര​ാമേ​ന്ദ്ര​ന്‍ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. അ​ശോ​ക​ന്‍, സ്പോ​ര്‍​ട്സ് ഓ​ഫീ​സ​ര്‍ സു​ദീ​പ് ബോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പാ​ലാ​വ​യ​ല്‍: ടോ​ക്കി​യോ ഒ​ളിം​പി​ക്‌​സി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച് പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ്. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മെ​ന്‍​ഡ​ലി​ന്‍ മാ​ത്യു, മു​ഖ്യാ​ധ്യാ​പി​ക സി.​വി. തെ​രേ​സ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഷി​ജോ ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​പ്പി​ള​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.