സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ പി.​ബി. നൂ​ഹ് ജി​ല്ല​യി​ലെ കോ​വി​ഡ് സ്ഥി​തി അ​വ​ലോ​ക​നം ന​ട​ത്തി
Sunday, July 25, 2021 1:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ പി.​ബി. നൂ​ഹ് ജി​ല്ല​യി​ലെ​ത്തി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ്, എ​ഡി​എം എ.​കെ. ര​മേ​ന്ദ്ര​ന്‍, ഡി​എം​ഒ കെ.​ആ​ര്‍. രാ​ജ​ന്‍, സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ തു​ട​ങ്ങി​യ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.
ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നും ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ഊ​ര്‍​ജി​ത​മാ​ക്കാ​നും താ​ഴെ​ത്ത​ട്ടി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ക​ര്‍​ണാ​ട​ക ഉ​ള്‍​പ്പ​ടെ​യു​ള്ള ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കും. ഡി ​കാ​റ്റ​ഗ​റി​യി​ലു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.
സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ല്‍ ഇ​ട​പ​ഴ​കു​ന്ന വി​ഭാ​ഗ​ങ്ങ​ള്‍, ക​ച്ച​വ​ട​ക്കാ​ര്‍ പൊ​തു​ഗ​താ​ഗ​ത​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ര​ണ്ടു​മാ​സ​ത്തി​ല്‍ ഒ​രു​ത​വ​ണ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും തീ​രു​മാ​നി​ച്ചു.
രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം. അ​ഷ​റ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.