വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, July 26, 2021 1:11 AM IST
ചാ​വ​റ​ഗി​രി: ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ചാ​വ​റ​ഗി​രി​യി​ൽ​നി​ന്നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ഹ​ക​ല ഗ്രാ​മ വി​ക​സ​ന കൂ​ട്ടാ​യ്മ ആ​ൻ​ഡ് വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ മെ​ർ​ലി​ൻ സ​ജി വ​ട​ക​ര​യി​ൽ, ജോ​യ​ൽ ജോ​ജോ കോ​നു​ക്കു​ന്നേ​ൽ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
ചാ​വ​റ​ഗി​രി വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​മാ​ത്യു കു​ന്നേ​ൽ, വാ​ർ​ഡ് മെം​ബ​ർ തേ​ജ​സ് ഷി​ന്‍റോ എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.
ഇ​ഹ​ക​ല അം​ഗ​ങ്ങ​ളാ​യ സു​ബി​ൻ മു​ണ്ട​യ്ക്ക​ൽ, ജെ​റി​ൻ ഇ​ട​യാ​നി​ക്കാ​ട്ട്, സ​ഞ്ജു മ​ണ​ലേ​ൽ, റോ​ബി​ൻ വ​ട്ടോ​ളി​ൽ, ഷെ​ബി​ൻ പു​തി​ക്കാ​ട്ടി​ൽ, സ്റ്റെ​ല്ല ചെ​റി​യാ​ൻ, ആ​ൻ​സി​ലി​ൻ മാ​ത്യൂ, ബി​നോ​ൾ​ഡ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.