ക​ലു​ങ്കി​നാ​യി കു​ഴി​യെ​ടു​ത്ത റോ​ഡി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു
Tuesday, July 27, 2021 1:53 AM IST
ഭീ​മ​ന​ടി: നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ചി​റ്റാ​രി​ക്കാ​ല്‍-​ഭീ​മ​ന​ടി റോ​ഡി​ല്‍ മാ​ങ്ങോ​ടി​ന് സ​മീ​പം ക​ലു​ങ്കി​നാ​യി കു​ഴി​യെ​ടു​ത്ത റോ​ഡി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു. ഇ​തോ​ടെ റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. മൂ​ന്നു​വ​ര്‍​ഷം മു​മ്പ് ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി​യാ​ണ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ച്ച​ത്. ക​ലു​ങ്കി​നാ​യി അ​ശാ​സ്ത്രീ​യ​മാ​യി മ​ണ്ണെ​ടു​ത്ത് ഇ​തി​നു​മു​ക​ളി​ല്‍ ഇ​ട്ട​താ​ണ് ഇ​ടി​ഞ്ഞു​താ​ഴാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന റോ​ഡി​ല്‍ ഭീ​മ​ന​ടി ടൗ​ണി​നു സ​മീ​പം ക​ലു​ങ്കി​നാ​യി കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്തും അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ട്.
ഇ​ക്കാ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നി​ര്‍​മാ​ണം ക​ഴി​വ​തും വേ​ഗം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സം​ഘ​ട​ന​ക​ള്‍ ഇ​വി​ടെ സ​മ​രം ന​ട​ത്തി​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​ര്‍ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യാ​ണ് ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പ​ല​ര്‍​ക്കാ​യി സ​ബ് കോ​ണ്‍​ട്രാ​ക്ട് കൊ​ടു​ത്ത​തി​നാ​ലാ​ണ് വൈ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.