പ്രി​യേ​ഷി​ന് മാ​സി​ന്‍റെ ആ​ദ​ര​വ്
Wednesday, July 28, 2021 1:09 AM IST
രാ​ജ​പു​രം: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ പി. ​പ്രി​യേ​ഷ് വേ​ലം​പ​റ​മ്പി​ലി​നെ മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ആ​ദ​രി​ച്ചു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ബി​ബി​ന്‍ തോ​മ​സ് ക​ണ്ടോ​ത്ത് ഉ​പ​ഹാ​രം ന​ൽ​കി.
പ്രി​യേ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു. മാ​സ് കാ​ത്ത​ലി​ക് ഹെ​ല്‍​ത്ത് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന സി​ബി​ആ​ര്‍ സ​ഹാ​യ​പ​ദ്ധ​തി​യി​ലെ ഏ​ഴു വ​ര്‍​ഷ​ത്തെ ഗു​ണ​ഭോ​ക്താ​വാ​ണ് പ്രി​യേ​ഷ്. ച​ട​ങ്ങി​ൽ മാ​സ് അ​സി.​സെ​ക്ര​ട്ട​റി ഫാ. ​സി​ബി​ന്‍ കു​ട്ട​ക​ല്ലു​ങ്ക​ല്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ന്‍​സി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ക​ടു​ത്ത​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​യും ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച് ത​ന്‍റെ നി​ശ്ച​യ​ദാ​ര്‍​ഢ്യം​കൊ​ണ്ടും മാ​താ​പി​താ​ക്ക​ളു​ടെ പ്രോ​ത്സാ​ഹ​നം​കൊ​ണ്ടു​മാ​ണ് രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ല്‍​നി​ന്ന് പ്രി​യേ​ഷ് എ​സ്എ​സ്എ​ല്‍​സി​ക്ക് ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​ത്.