നി​ൽ​പ്പു​സ​മ​രം ന​ട​ത്തി
Thursday, July 29, 2021 1:19 AM IST
ത​ളി​പ്പ​റ​മ്പ് : വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ളി​പ്പ​റ​മ്പ് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സി​ന് മു​ന്നി​ൽ കെ​എ​സ്ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ൽ​പ്പു​സ​മ​രം ന​ട​ത്തി. കോ​വി​ഡ് ഡ്യൂ​ട്ടി​യി​ൽ നി​ന്ന് അ​ധ്യാ​പ​ക​രെ ഒ​ഴി​വാ​ക്കു​ക, പ്രൈ​മ​റി മു​ഖ്യാ​ധ്യാ​പ​ക ത​സ്തി​ക ഉ​ട​ൻ നി​ക​ത്തു​ക, ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് അ​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​രു​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
മു​സ്‌​ലിം ലീ​ഗ് ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​പി.​വി. അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്ടി​യു ത​ളി​പ്പ​റ​മ്പ് സ​ബ്ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ് പി. ​മു​നീ​ർ, പി. ​വി. മി​ദ്‌​ലാ​ജ്, അ​സ്‌​ലം കു​ന്നു​മ്മ​ൽ, എ​ൻ.​പി. അ​ബ്ദു​ൽ റ​ഷീ​ദ്, ന​വാ​സ് മ​ന്ന​ൻ, യു. ​കെ. ഇ​ബ്രാ​ഹിം കു​ട്ടി, ഒ.​കെ.​അ​ബ്ദു​ൽ ജ​ബ്ബാ​ർ, എ​ൻ.​യു. ഷ​ഫീ​ഖ്, എ.​സി.​എം. നൗ​ഷാ​ദ് അ​ലി, വി.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​വി.​ടി. മു​സ​മ്മി​ൽ, കെ.​സി. മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.