പാ​ട്ടു​പാ​ടി പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കി ഗാ​യ​ക​ർ
Friday, July 30, 2021 12:58 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 'ഗൃ​ഹാ​ങ്ക​ണ​ത്തി​ലേ​ക്ക് ഒ​രു പാ​ട്ട് യാ​ത്ര' പ​രി​പാ​ടി ന​ട​ത്തി ഒ​രു കൂ​ട്ടം ഗാ​യ​ക​ർ. വീ​ടു​ക​ൾ ക​യ​റി പാ​ട്ടു​പാ​ടി സ​മാ​ഹ​രി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ണ്ണേ​രി കോ​ള​നി സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ഇ​രി​ക്കൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. പ​യ്യാ​വൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ റി​ൻ​സി ഫോ​ണു​ക​ൾ ഏ​റ്റു​വാ​ങ്ങി.
പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തം​ഗം എം.​കെ. നി​ഷ​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​യ​ക​ൻ രാ​ഘ​വ​ൻ ബ്ലാ​ത്തൂ​ർ, കൃ​ഷ്ണ​ൻ ബ്ലാ​ത്തൂ​ർ, നി​ഖി​ൽ മ​ണ്ണേ​രി, സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ വി.​ടി. സാ​ലു, ക്രി​സ്റ്റ​ഫ​ർ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​യ്യാ​വൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ളി​ലെ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഫോ​ണു​ക​ൾ ന​ൽ​കി​യ​ത്. രാ​ഘ​വ​ൻ ബ്ലാ​ത്തൂ​ർ, എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ൻ ബ്ലാ​ത്തൂ​ർ, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ കൃ​ഷ്ണ​ൻ ബ്ലാ​ത്തൂ​ർ, ബാ​ബു ഊ​ര​ത്തൂ​ർ, വി.​എ​സ്. മ​നോ​ജ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പാ​ട്ട് യാ​ത്ര ന​ട​ത്തി​യ​ത്.