വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജീ​വി​ത സ​മ​രം ന​ട​ത്തി
Wednesday, August 4, 2021 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ല്ലാ ദി​വ​സ​വും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ ജീ​വി​ത​സ​മ​രം ന​ട​ത്തി. വ്യാ​പാ​രി​ക​ള്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക, മൊ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ലെ പ​ലി​ശ ഒ​ഴി​വാ​ക്കു​ക, കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക ആ​റു​മാ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ സി​ഐ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി കെ.​വി. രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ശോ​ഭ​ന​ന്‍ അ​ധ്യ​ക്ഷ​നാ​യി. എ. ​ശ​ബ​രീ​ശ​ന്‍, എം. ​ഗം​ഗാ​ധ​ര​ന്‍, പി.​കെ. നി​ഷാ​ന്ത്, കെ.​പി. ജ​യ​പാ​ല​ന്‍, കെ. ​രാ​ജേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്ന ധ​ര്‍​ണ സു​കു​മാ​ര​ന്‍ വേ​ലാ​ശ്വ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​രേ​ന്ദ്ര​ന്‍ അ​ടോ​ട്ട്, രാ​ധാ​കൃ​ഷ്ണ​ന്‍, മാ​ധ​വ​ന്‍, സു​രേ​ഷ് വെ​ള്ളി​ക്കോ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.