തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ധ​ര്‍​ണ ന​ട​ത്തി
Wednesday, August 4, 2021 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ള്‍ക്കെ​തിരേ ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ബ​ളാ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക, വേ​ത​നം 500 രൂ​പ​യാ​ക്കു​ക, ഇ​എ​സ്‌​ഐ, പെ​ന്‍​ഷ​ന്‍, ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ധർണയിൽ ഉ​ന്ന​യി​ച്ചു. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി.​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി​ച്ച​ന്‍ പു​ളി​ങ്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. ജോ​സ​ഫ്, പി. ​രാ​ഘ​വ​ന്‍. ഷീ​ബ റോ​ബ​ര്‍​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.