സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലെ മു​ഴു​വ​ന്‍ പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്ക​ാൻ നി​ര്‍​ദേ​ശം
Thursday, August 5, 2021 12:44 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് ബാ​ധി​ത​രു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍​പ്പെ​ട്ട മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കേ​ണ്ട​ത് ജി​ല്ല​യു​ടെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച സ്പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ സൗ​ര​ഭ് ജെ​യി​ന്‍ നി​ര്‍​ദേ​ശി​ച്ചു. ജി​ല്ലാ ക​ള​ക്ട​റും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റു​ടെ നി​ര്‍​ദേ​ശം. ടി​പി​ആ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് അ​യ​വ് വ​രു​മ്പോ​ള്‍ ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി പു​റ​ത്തി​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. അ​തി​നാ​ല്‍ ഒ​രാ​ളി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ല്‍ അ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ മു​ഴു​വ​ന്‍ പേ​രെ​യും ക​ണ്ടെ​ത്തി​യാ​ല്‍ മാ​ത്ര​മേ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കൂ. ഇ​തി​നാ​യി വാ​ര്‍​ഡ് ത​ല ആ​ര്‍.​ആ​ര്‍.​ടി​ക​ളി​ല്‍ പ്ര​ദേ​ശ​ത്തെ അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​രെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി അ​ധ്യാ​പ​ക​ര്‍​ക്കൊ​പ്പം ഇ​വ​രു​ടെ സേ​വ​ന​വും സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യു​ടെ പ​രി​ശോ​ധ​ന​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശ​മു​യ​ര്‍​ന്നു.
കോ​വി​ഡ് പ്ര​തി​രോ​ധം ഉ​റ​പ്പാ​ക്കാ​ന്‍ വാ​ക്സി​നേ​ഷ​നും പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കും. ‌ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ജി​ല്ല​യി​ലെ നി​ല​വി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി തി​രി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.​വീ​ടു​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കും. ഇ​വി​ട​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​നം കൂ​ടി ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ഐ​സി​യു കി​ട​ക്ക​ക​ളും ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ.​ആ​ര്‍.​രാ​ജ​ന്‍ അ​റി​യി​ച്ചു.
ക​ട​ക​ള്‍ മു​ഴു​വ​നാ​യും തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്നു​റ​പ്പാ​ക്ക​ണ​മെ​ന്ന് സ്പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ച്ചു.എ​ഡി​എം എ.​കെ.​ര​മേ​ന്ദ്ര​ന്‍, സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍.​മേ​ഘ​ശ്രീ, ആ​ര്‍​ഡി​ഒ അ​തു​ല്‍ എ​സ്.​നാ​ഥ്, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ര്‍ ജെ​യ്സ​ണ്‍ മാ​ത്യു,സ​ര്‍​വേ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ എ.​ടി.​മ​നോ​ജ്കു​മാ​ര്‍, കോ​വി​ഡ് പ​രി​ശോ​ധ​ന നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​പ്ര​സാ​ദ്, വാ​ക്സി​നേ​ഷ​ന്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മു​ര​ളീ​ധ​ര ന​ല്ലൂ​രാ​യ, എ​എ​സ്പി ഹ​രി​ശ്ച​ന്ദ്ര നാ​യ​ക്ക് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.