കൊ​ന്ന​ക്കാ​ട് കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, September 11, 2021 12:59 AM IST
കൊ​ന്ന​ക്കാ​ട്: കൊ​ന്ന​ക്കാ​ടി​ന​ടു​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. ക​ട​വ​ത്ത് മു​ണ്ടേ​ൽ താ​മ​സി​ക്കു​ന്ന ബി​ജു അ​രീ​ക്ക​ലി​ന്‍റെ കൃ​ഷി​സ്ഥ​ല​ത്താ​ണ് കാ​ട്ടാ​ന​യി​റ​ങ്ങി വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ച്ച​ത്.

കൃ​ഷി​നാ​ശം സം​ഭ​വി​ച്ച സ്ഥ​ലം ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി റീ​ജ​ണ​ൽ ഡ​യ​റ​ക്‌​ട​ർ ഫാ. ​സാ​ബു പു​തു​ശേ​രി, വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, ടി​എ​സ്എ​സ്എ​സ് കൊ​ന്ന​ക്കാ​ട് ഡ​യ​റ​ക്‌​ട​ർ ഫാ.​ജോ​ർ​ജ് വെ​ള്ള​രി​ങ്ങാ​ട്ട്, ടി​എ​സ്എ​സ്എ​സ് മേ​ഖ​ല സെ​ക്ര​ട്ട​റി​യും വാ​ർ​ഡ് മെം​ബ​റു​മാ​യ ബി​ൻ​സി ജ​യി​ൻ, കൊ​ന്ന​ക്കാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷോ​ണി കെ. ​ജോ​ർ​ജ്, വി.​ആ​ർ. ജ​യ​കു​മാ​ർ, ബീ​ന ബേ​ബി എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. ക​ർ​ഷ​ക​ന് ഉ​ട​ൻ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ​നി​ന്ന് ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​വേ​ണ​മെ​ന്നും ടി​എ​സ്എ​സ്എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.