മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Tuesday, September 14, 2021 12:51 AM IST
പൊ​യി​നാ​ച്ചി: മ​നു​ഷ്യ​രാ​ശി​യു​ടെ ന​ന്മ​യെ മാ​ത്രം ല​ക്ഷ്യം​വ​ച്ച് പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ന​ട​ത്തി​യ പ്ര​സ്താ​വ​ന സ​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വ​ള​ച്ചൊ​ടി​ച്ച ച​ർ​ച്ച​ക​ളെ പൊ​യി​നാ​ച്ചി വൈ​എം​സി​എ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം അ​പ​ല​പി​ച്ചു.
പ്ര​സി​ഡ​ന്‍റ് തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ളു​ത്താ​പ​ള്ളി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ര​ദ​ർ റോ​ബി​ൻ, ഡെ​ൽ​ജോ മ​ണ്ണൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.