ക്ഷീ​ര​ക​ര്‍​ഷ​ക​രെ വ​ലച്ച് കാ​ലി​ത്തീ​റ്റ​ വി​ല
Wednesday, September 15, 2021 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് പ്ര​തി​സ​ന്ധി തീ​ര്‍​ത്ത സാ​മ്പ​ത്തി​ക​മാ​ന്ദ്യ​ത്തി​നി​ടെ കാ​ലി​ത്തീ​റ്റ വി​ല​യും കു​തി​ച്ചു​യ​രു​ന്ന​ത് ക്ഷീ​ര​ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ നാ​ലു​മാ​സ​ത്തി​നി​ടെ 50 കി​ലോ കാ​ലി​ത്തീ​റ്റ​യു​ടെ ചാ​ക്കി​ന് 200 രൂ​പ​യി​ല​ധി​ക​മാ​ണ് വി​ല ഉ​യ​ര്‍​ന്ന​ത്. ശ​രാ​ശ​രി 1,170 രൂ​പ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 1,395 രൂ​പ​യാ​യി. സ​ര്‍​ക്കാ​ര്‍ സം​രം​ഭ​മാ​യ കേ​ര​ള ഫീ​ഡ്‌​സും മി​ല്‍​മ​യു​മു​ള്‍​പ്പെ​ടെ ആ​നു​പാ​തി​ക​മാ​യി വി​ല​കൂ​ട്ടി. ഇ​തോ​ടൊ​പ്പം പി​ണ്ണാ​ക്ക് കി​ലോ​യ്ക്ക് 45 രൂ​പ​യി​ല്‍​നി​ന്ന് 65 രൂ​പ​യാ​യും ധാ​ന്യ​പ്പൊ​ടി​ക്ക് ചാ​ക്കി​ന് 610 രൂ​പ​യി​ല്‍ നി​ന്ന് 685 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു.
കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ ഗോ​കു​ല്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സൗ​ജ​ന്യ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ന​ട​പ്പാ​ക്കി​യ​താ​ണ് ഇ​വി​ടെ കാ​ലി​ത്തീ​റ്റ​യ്ക്ക് ക്ഷാ​മ​വും വി​ല​വ​ര്‍​ധ​ന​വു​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് ഉ​ത്പാ​ദ​ക​ര്‍ പ​റ​യു​ന്നു. ഈ ​പ​ദ്ധ​തി​യി​ല്‍ സൗ​ജ​ന്യ വി​ത​ര​ണ​ത്തി​നാ​യി അ​വി​ടെ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍​ത​ന്നെ ഹോ​ള്‍​സെ​യി​ല്‍ നി​ര​ക്കി​ല്‍ കാ​ലി​ത്തീ​റ്റ വാ​ങ്ങു​ക​യാ​ണ്. ഇ​വി​ടെ​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ സ​ബ്‌​സി​ഡി​യും മ​റ്റും അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
കാ​ലി​ത്തീ​റ്റ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ് എ​ത്തു​ന്ന​ത്. ഇ​വ​യ്ക്കും ഇ​പ്പോ​ള്‍ വി​ല​കൂ​ടി. ഇ​ന്ധ​ന​വി​ല കൂ​ടി​യ​തോ​ടെ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വും കൂ​ടി. സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ കാ​ലി​ത്തീ​റ്റ​യും പി​ണ്ണാ​ക്കും ല​ഭ്യ​മാ​ക്കാ​നെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.