ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ത​ട്ടി​പ്പ്: പ​യ്യ​ന്നൂ​രി​ൽ ഒ​രു​ കേ​സു​കൂ​ടി
Saturday, September 18, 2021 1:22 AM IST
പ​യ്യ​ന്നൂ​ര്‍: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എം.​സി. ക​മ​റു​ദ്ദീ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​ര്‍ പി.​കെ. പൂ​ക്കോ​യ ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഒ​രു ​കേ​സ് ​കൂ​ടി റ​ജി​സ്റ്റ​ര്‍ ചെ​യ്തു. 2017​ല്‍ അ​ഞ്ചു ​ല​ക്ഷം രൂ​പ വാങ്ങി വ​ഞ്ചി​ച്ച​താ​യു​ള്ള പ​രി​യാ​രം കോ​ര​ന്‍​പീ​ടി​ക​യി​ലെ ദാ​റു​ല്‍ സ​ലാ​ഹി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.
പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ മാ​ത്ര​മാ​യി ആ​റ​ര​ കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ള്‍ ന​ട​ന്ന​താ​യാ​ണ് ഇ​തു​വ​രെ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. വ​രു​മാ​ന സ്രോ​ത​സ് ചോ​ദ്യ​ചി​ഹ്ന​മാ​യ​പ്പോ​ള്‍ ഗ​ള്‍​ഫി​ല്‍ ജോ​ലി​യു​ള്ള​വ​രും മ​റ്റു​മാ​യി ക​ണ​ക്കു​ക​ള്‍ കാ​ണി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രി​ല്‍ ചി​ല​ര്‍ മാ​ത്ര​മാ​ണ് പ​രാ​തി​ക​ളു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.
ഇ​ക്കാ​ര​ണ​ങ്ങ​ളാ​ല്‍ പ​രാ​തി​പ്പെ​ടാ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​രു​ടെ ക​ണ​ക്കു​ക​ള്‍​കൂ​ടി കൂ​ട്ടി​യാ​ല്‍ ത​ട്ടി​പ്പി​ലൂ​ടെ ഒ​ഴു​കി​പ്പോ​യ​ത് ഇ​തി​ന്‍റെ പ​തി​ന്മ​ട​ങ്ങാണ്. വ​ന്‍​ലാ​ഭ​മാ​ണെ​ന്ന പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കെ​ണി​യി​ല്‍ വീ​ഴു​ന്ന ഇ​ര​ക​ളു​ടെ സ​മ്പാ​ദ്യ​മാ​ണ് ഇ​ങ്ങ​നെ വ​ന്‍​കി​ട​ക്കാ​രു​ടെ പോ​ക്ക​റ്റു​ക​ളി​ലെ​ത്തി​യ​ത്. ​ജ്വ​ല്ല​റി​ക​ള്‍ പൂ​ട്ടി ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​പ്പോ​യ വേ​റേ​യും സം​ഭ​വ​ങ്ങ​ള്‍ പ​യ്യ​ന്നൂ​രി​ലു​ണ്ട്.​
കോ​ട​തി​യും കേ​സു​ക​ളു​മാ​യി നാ​ളു​ക​ള്‍ പി​ന്നി​ടു​മ്പോ​ഴും ആ​കെ​യു​ള്ള സ​മ്പാ​ദ്യം നി​ക്ഷേ​പി​ച്ച​വ​ര്‍ ഇ​തൊ​ക്കെ എ​ന്നു​ തി​രി​ച്ചു​കി​ട്ടു​മെ​ന്ന ആ​ശ​ങ്ക​യി​ലു​മാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് പു​തി​യ പ​രാ​തി​ക​ളും എ​ത്തു​ന്ന​ത്.