വെ​ള്ളാ​പ്പി​ലെ റേ​ഷ​ന്‍​ക​ട പ്ര​ശ്‌​ന​ത്തി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം
Thursday, September 23, 2021 1:12 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: വെ​ള്ളാ​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന റേ​ഷ​ന്‍​ക​ട ഇ​ട​യി​ല​ക്കാ​ട്ടേ​ക്ക് മാ​റ്റി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും സം​ഘ​ര്‍​ഷം. വെ​ള്ളാ​പ്പ് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​യി​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഇ​ട​യി​ലെ​ക്കാ​ട് തു​റ​ന്ന റേ​ഷ​ന്‍​ക​ട അ​ട​യ്ക്കാ​ന്‍ ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ട ഉ​പ​രോ​ധ​സ​മ​ര​ത്തി​നൊ​ടു​വി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും അ​വി​ട​ത്തു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ വീ​ണ്ടും സം​ഘ​ര്‍​ഷാ​വ​സ്ഥ​യാ​യി.
വെ​ള്ളാ​പ്പി​ല്‍​നി​ന്നും റേ​ഷ​ന്‍​ക​ട മാ​റ്റി​യ​തി​നെ​തി​രേ ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ഫ​രീ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​ഡി​എ​മ്മും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റും സ​മ​ര​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ഇ​ന്ന​ലെ മു​ത​ല്‍ ത​ത്കാ​ല​ത്തേ​ക്ക് വെ​ള്ളാ​പ്പി​ല്‍ പ​ഴ​യ സ്ഥ​ല​ത്തു​ത​ന്നെ റേ​ഷ​ന്‍ ക​ട തു​റ​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ത് പാ​ലി​ക്കാ​തെ ഇ​ട​യി​ല​ക്കാ​ട്ടെ പു​തി​യ കെ​ട്ടി​ട​ത്തി​ല്‍​ത​ന്നെ റേ​ഷ​ന്‍​ക​ട തു​റ​ന്ന​തോ​ടെ​യാ​ണ് തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട്, അം​ഗ​ങ്ങ​ളാ​യ കെ.​എം. ഫ​രീ​ദ, എം. ​ഷൈ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​പി. ഷു​ഹൈ​ബ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ള്ളാ​പ്പി​ല്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ഇ. ​ശ​ശി​ധ​ര​ന്‍, എം.​ടി.​പി. അ​ഷ്‌​റ​ഫ് ഹാ​ജി, പി.​വി. അ​ബ്ദു​ള്ള, സാ​ജി​ദ സ​ഫ​റു​ള്ള എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.
പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ച​ര്‍​ച്ച ന​ട​ത്തും.