കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യി​ല്‍ മൈ​ലോ​ഫ്റ്റ് ആ​പ്ലി​ക്കേ​ഷ​ന്‍
Thursday, September 23, 2021 1:13 AM IST
പെ​രി​യ: കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യി​ല്‍ മൈ​ലോ​ഫ്റ്റ് (മൈ ​ലൈ​ബ്ര​റി ഓ​ണ്‍ മൈ ​ഫിം​ഗ​ര്‍​ടി​പ്‌​സ്) ആ​പ്ലി​ക്കേ​ഷ​ന്‍ സേ​വ​നം വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര്‍​ലു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഇ-​മെ​യി​ല്‍ ഐ​ഡി ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ലൈ​ബ്ര​റി​യു​ടെ ഇ-​ബു​ക്കു​ക​ളും ഇ-​ജേ​ര്‍​ണ​ലു​ക​ളും ഡേ​റ്റാ ബേ​സ​സും ഉ​പ​യോ​ഗി​ക്കാം.
കോ​വി​ഡ് കാ​ല​ത്ത് ഇ​ത്ത​രം സേ​വ​ന​ങ്ങ​ള്‍ ഏ​റെ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ പ​റ​ഞ്ഞു. 13,500 ലേ​റെ ഇ-​ജേ​ര്‍​ണ​ലു​ക​ളും 1082 ഇ-​ബു​ക്കു​ക​ളും 14 ഡാ​റ്റാ​ബേ​സ​സും സ​ര്‍​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യി​ല്‍ ല​ഭ്യ​മാ​ണ്. ആ​പ്ലി​ക്കേ​ഷ​നി​ല്‍ ഇ​തെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ല്‍ എ​ന്ന പോ​ലെ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​കും. ബു​ക്കു​ക​ളും ജേ​ര്‍​ണ​ലു​ക​ളും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നും സാ​ധി​ക്കും.
ഡ​പ്യൂ​ട്ടി ലൈ​ബ്രേ​റി​യ​ന്‍ ഡോ. ​സെ​ന്തി​ല്‍​കു​മാ​ര​ന്‍, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍റി​സ്റ്റ് കെ.​വി. ശ്രു​തി, അ​ശോ​ക് തോ​മ​സ്, ഡോ. ​എം.​എ. ഷാ​ബു, അ​ബ്ദു​ള്‍ ജ​സീം, കെ.​പി. ശ്രീ​ജ, ന​മി​ത എ​സ്. ശേ​ഖ​ര്‍, അ​ര്‍​ച്ച​ന, സോ​ണി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.