ആ​ദ്യ​ഡോ​സ് 94.47 ശ​ത​മാ​നം
Saturday, September 25, 2021 1:18 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ആ​രം​ഭി​ച്ച് ഒ​മ്പ​ത് മാ​സം കൊ​ണ്ട് 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മാ​യി 94.47 ശ​ത​മാ​നം പേ​ർ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​താ​യി ക​ള​ക്ട​ർ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ൺ​വീ​ർ ച​ന്ദ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വാ​ക്‌​സി​നേ​ഷ​ൻ 95 ശ​ത​മാ​നം ക​ട​ക്കു​ന്ന​ത് വ​ഴി കോ​വി​ഡി​നെ​തി​രേ ആ​ർ​ജി​ത പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കാ​മെ​ന്ന​തി​നാ​ൽ 18 നും 44​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ ആ​ദ്യ​ഡോ​സ് വാ​ക്‌​സി​നേ​ഷ​ൻ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ല​ക്ഷ്യ​മി​ടു​ന്ന​ത്. 45-60 വ​യ​സു​ള്ള​വ​രി​ൽ ആ​ദ്യ ഡോ​സ് വാ​ക്‌​സി​നേ​ഷ​ൻ 100 ശ​ത​മാ​ന​മാ​ണ് (2,56,114 പേ​ർ).
കോ​വി​ഡ് പോ​സി​റ്റീ​വാ​യി 90 ദി​വ​സം ക​ഴി​യാ​ത്ത​വ​രി​ലാ​ണ് കു​ത്തി​വ​യ്പ്പ് ബാ​ക്കി​യു​ള്ള​ത്. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രി​ലും ആ​ദ്യ ഡോ​സ് വാ​ക്‌​സി​നേ​ഷ​ൻ 100 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ചു (1,88,220 പേ​ർ). അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ 9,502 പേ​രി​ൽ 9,217 പേ​രും (97.82%) പ​ട്ടി​ക വ​ർ​ഗ മേ​ഖ​ല​യി​ൽ 59,757 പേ​രി​ൽ 57,567പേ​രും (97.2%) വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ചു. പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ളി​ൽ 96.54 ശ​ത​മാ​ന​വും കോ​വി​ഡ് വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ 18 മു​ത​ൽ 44 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള 5,58,934 പേ​ർ (93.53 ശ​ത​മാ​നം) പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പെ​ടു​ത്തു. വാ​ക്‌​സി​ൻ സ്വീ​ക​രി​ക്കാ​ൻ വി​മു​ഖ​ത കാ​ട്ടു​ന്ന​വ​ർ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് കു​റ​ഞ്ഞ​തി​നാ​ൽ പ്ര​യാ​സ​മി​ല്ലാ​തെ കു​ത്തി​വ​യ്പ്പ് സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.
പൊ​തു​വി​ൽ വാ​ക്‌​സി​നേ​ഷ​നി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ അ​താ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കും. യു​വാ​ക്ക​ളെ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ളും ജി​ല്ല​യി​ൽ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​ക്‌​സി​നേ​ഷ​ൻ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തും.
ര​ണ്ടു ഡോ​സ് വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ കോ​വി​ഡ് പോ​സീ​റ്റീ​വാ​യ​വ​ർ ശ​ത​മാ​ന ക​ണ​ക്കി​ൽ കൂ​ടു​ത​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലാ​ണെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. 18നും 44​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ 884 പേ​ർ​ക്കും, 45നും 60​നും ഇ​ട​യി​ൽ 1,229 പേ​ർ​ക്കും 60 വ​യ​സി​ന് മു​ക​ളി​ൽ 758 പേ​ർ​ക്കും ര​ണ്ടു ഡോ​സ് വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​തി​നാ​ൽ വാ​ക്‌​സി​നേ​ഷ​ൻ എ​ടു​ത്ത​വ​രും മാ​സ്‌​ക് ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളി​ൽ വീ​ഴ്ച വ​രാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഒ​രു വി​മു​ഖ​ത​യും കൂ​ടാ​തെ വാ​ക്‌​സി​നേ​ഷ​ൻ യ​ജ്ഞ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.