ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു
Sunday, September 26, 2021 1:48 AM IST
ഒ​ട​യ​ഞ്ചാ​ൽ: വ്യാ​ജ വി​ലാ​സ​ത്തി​ല്‍ പാ​സ്‌​പോ​ര്‍​ട്ടെ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ളെ ക​ണ്ടെ​ത്താ​ന്‍ അ​മ്പ​ല​ത്ത​റ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. അ​ട്ടേ​ങ്ങാ​നം ത​ട്ടു​മ്മ​ലി​ലെ അ​ഹ​മ്മ​ദ് ഷാ​നിം (40)ന്‍റെ പേ​രി​ല്‍ വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടെ​ടു​ത്ത പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​ണ് അ​മ്പ​ല​ത്ത​റ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. 2018 ലാ​ണ് ഈ ​മേ​ല്‍​വി​ലാ​സ​ത്തി​ല്‍ പാ​സ്‌​പോ​ര്‍​ട്ടെ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച് അ​മ്പ​ല​ത്ത​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 0467-2243200, 9497947275 എ​ന്ന ന​മ്പ​റു​ക​ളി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് അ​മ്പ​ല​ത്ത​റ പോ​ലീ​സ് അ​റി​യി​ച്ചു.