ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വാ​വ് ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു
Tuesday, September 28, 2021 12:48 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വീ​ണ് ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പു​ന്ന​ക്കു​ന്ന് ക​ണ്ണം​കു​ന്നി​ലെ സാ​ബു ഫി​ലി​പ്പ് (37) ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു. തു​ട​ര്‍​ചി​കി​ത്സയി​ലൂ​ടെ സാ​ബു​വി​നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ ഭാ​രി​ച്ച തു​ക ആ​വ​ശ്യ​മാ​ണ്.
ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തം​ഗം അ​ജേ​ഷ് അ​മ്പു ചെ​യ​ര്‍​മാ​നും പി.​എ. മാ​ത്യു പു​ളി​യാ​നി​ക്ക​ല്‍ ക​ണ്‍​വീ​ന​റു​മാ​യി 11 അം​ഗ ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കാ​നാ​ഗ്ര​ഹി​ക്കു​ന്ന സു​മ​ന​സു​ക​ള്‍​ക്ക് സാ​ബു ഫി​ലി​പ്പ് ചി​കി​ത്സാ സ​ഹാ​യ നി​ധി, കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക്, വെ​ള്ള​രി​ക്കു​ണ്ട് ശാ​ഖ, അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 40511101032626. ഐ​എ​ഫ്എ​സ്സി കോ​ഡ്: കെ​എ​ല്‍​ജി​ബി00 40511 എ​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് ധ​ന​സ​ഹാ​യ​മെ​ത്തി​ക്കാം. ഫോ​ണ്‍: 9048938704, 9846137418.