ധീ​ര ജ​വാ​ന്മാ​ര്‍​ക്ക് പ്ര​ണാ​മം അ​ര്‍​പ്പി​ച്ച് കെ​സി​വൈ​എ​മ്മി​ന്‍റെ ദീ​പാ​ഞ്ജ​ലി
Thursday, October 14, 2021 1:06 AM IST
ചാ​വ​റ​ഗി​രി: കാ​ശ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച അ​ഞ്ചു സൈ​നി​ക​ര്‍​ക്ക് പ്ര​ണാ​മം അ​ര്‍​പ്പി​ച്ച് കെ​സി​വൈ​എം, എ​സ്എം​വൈ​എം തോ​മാ​പു​രം മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1,000 ദീ​പ​ങ്ങ​ള്‍ തെ​ളി​ച്ചു. തു​ട​ര്‍​ന്ന് ചാ​വ​റ​ഗി​രി​യി​ല്‍ വ​ച്ചു ന​ട​ന്ന യോ​ഗം സൈ​നി​ക​സേ​വ​ന​ത്തി​ല്‍​നി​ന്നും വി​ര​മി​ച്ച കെ.​ജെ. ഫ്രാ​ന്‍​സി​സ്, ബി​ജു മാ​പ്പി​ള​പ​റ​മ്പി​ല്‍, ഏ​ബ്ര​ഹാം എ​ഴു​പ​റ​യി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​സി​വൈ​എം തോ​മാ​പു​രം മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു കു​ന്നേ​ല്‍, മേ​ഖ​ലാ ആ​നി​മേ​റ്റ​ര്‍ ബെ​ന്നി ക​ല​യ​ത്താ​ങ്ക​ല്‍, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സോ​ജോ ച​ക്കാ​ല​യ്ക്ക​ല്‍, എ​മി​ല്‍ നെ​ല്ലി​ക്കു​ഴി​യി​ല്‍, ജോ​മോ​ന്‍ പു​ളി​യ​പ്പ​ള്ളി, അ​പ്പു വ​ര്‍​ഗീ​സ്, സ്റ്റെ​ല്ല ക​ര്‍​ക്ക​ട​കം​പ​ള്ളി​ല്‍, യൂ​ണി​റ്റ് ആ​നി​മേ​റ്റ​ര്‍ ഷി​ജോ പാ​മ്പ​യ്ക്ക​ല്‍, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് നെ​ല്‍​സ​ണ്‍ കാ​വു​കാ​ട്ട്, അ​ല​ന്‍ കാ​ര​ക്കാ​ട്ട്, ക്രി​സ്റ്റി മു​ണ്ട​മ​റ്റം, നി​ക്‌​സ​ണ്‍ പാ​മ്പാ​റ​യി​ല്‍, ആ​ന്‍​സി​ലി​ന്‍ പാ​മ്പാ​റ​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.