മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യു​ടെ പേ​രി​ല്‍ ത​ട്ടി​പ്പ്; ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Sunday, October 17, 2021 12:41 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 2019-ല്‍ ​കാ​ഞ്ഞ​ങ്ങാ​ട് വ​ച്ച് ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യു​ടെ പേ​രി​ല്‍ ന​ട​ത്തി​യ ത​ട്ടി​പ്പി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ പേ​രി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ക​ലോ​ത്സ​വ​ത്തി​ല്‍ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​ക്ക് അ​നു​വ​ദി​ച്ച സ്റ്റാ​ളി​ല്‍ എ​ത്തു​ന്ന ആ​ളു​ക​ളു​ടെ ചി​ത്രം വ​ര​ച്ച് വി​ല്പ​ന ന​ട​ത്തി ആ ​പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ല്‍​കു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. ഒ​രു വി​ര​മി​ച്ച അ​ധ്യാ​പ​ക​നെ​യാ​ണ് ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ങ്ങ​നെ സ​മാ​ഹ​രി​ച്ച വ​ലി​യ തു​ക നാ​ളി​തു​വ​രെ​യാ​യി​ട്ടും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍ ആ​രോ​പി​ച്ചു. ഇ​ട​തു​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ളാ​ണ് ഈ ​ത​ട്ടി​പ്പി​നു നേ​തൃ​ത്വം ന​ല്‍​കി​യ​തെ​ന്നും പ്ര​ദീ​പ്കു​മാ​ര്‍ ആ​രോ​പി​ച്ചു.