വ​ലി​യ​പ​റ​മ്പി​ല്‍ ഡോ​ള്‍​ഫി​ന്‍റെ ജ​ഡം ക​ര​യ്ക്ക​ടി​ഞ്ഞു
Sunday, October 17, 2021 12:43 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: വ​ലി​യ​പ​റ​മ്പി​ല്‍ ക​ന്നു​വീ​ട് ക​ട​പ്പു​റം സ്വാ​മി​മ​ഠ​ത്തി​ന് സ​മീ​പം ഡോ​ള്‍​ഫി​ന്‍റെ ജ​ഡം കരയ്ക്ക​ടി​ഞ്ഞു.

വ​യ​ര്‍ ഭാ​ഗം പൊ​ട്ടി കു​ട​ലു​ക​ള്‍ പു​റ​ത്തു​ചാ​ടി​യ നി​ല​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് മീ​റ്റ​ര്‍ നീ​ള​മു​ണ്ട്. പ​ഞ്ചാ​യ​ത്തം​ഗം സി. ​ദേ​വ​രാ​ജ​ന്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് തീ​ര​ദേ​ശ പോ​ലീ​സും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി ക​ട​ലോ​ര​ത്തു​ത​ന്നെ ജ​ഡം കു​ഴി​ച്ചു​മൂ​ടി.