എ​ൻ​ഡോ​സ​ൾ​ഫാ​ൻ നി​ർ​വീ​ര്യ​മാ​ക്ക​ൽ അ​നി​ശ്ചി​ത​ത്വം ഒ​ഴി​യു​ന്നി​ല്ല
Monday, October 18, 2021 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ഗോ​ഡൗ​ണി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ നി​ർ​വീ​ര്യ​മാ​ക്കു​ന്ന പ്ര​ക്രി​യ​യി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. ചീ​മേ​നി, രാ​ജ​പു​രം, പെ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ഗോ​ഡൗ​ണു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന എ​ൻ​ഡോ​സ​ൾ​ഫാ​ൻ നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്. ഈ ​മാ​സം 15 ന് ​നി​ർ​വീ​ര്യ​മാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ഇ​തി​നാ​യി പെ​രി​യ ഗോ​ഡൗ​ണി​നു സ​മീ​പം നി​ർ​മി​ക്കു​ന്ന ടാ​ങ്ക് നി​ർ‍​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ചെ​ങ്ക​ൽ മേ​ഖ​ല​യി​ലെ സ​മ​രം കാ​ര​ണം ടാ​ങ്ക് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ക​ല്ല് ല​ഭി​ക്കാ​ത്ത​താ​ണ് നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​ത്.
പ​ഴ​കി​യ സം​ഭ​ര​ണി​ക​ളി​ൽ​നി​ന്ന് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ചോ​ർ​ന്ന​ത് ഭീ​തി പ​ട​ർ​ത്തി​യ​പ്പോ​ൾ 2012 ജൂ​ൺ 17ന് "​ഓ​പ്പ​റേ​ഷ​ൻ ബ്ലോ​സം സ്പ്രിം​ഗ്' എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ‍അ​വ പു​തി​യ സം​ഭ​ര​ണി​ക​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഉ​ട​ൻ‍ നി​ർ​വീ​ര്യ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​യി​രു​ന്നു ഈ ​ന​ട​പ​ടി. വ​ർ​ഷം ഒ​മ്പ​ത് ക​ഴി​ഞ്ഞി​ട്ടും നി​ർ​വീ​ര്യ​മാ​ക്ക​ൽ ന​ട​പ​ടി എ​ങ്ങു​മെ​ത്തി​യി​ല്ല.
കൊ​ച്ചി അ​മ്പ​ല​മു​ക​ളി​ലെ കേ​ര​ള എ​ൻ​വി​യോ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡും (കെ​ഇ​ഐ​എ​ൽ) ഇ​വ ന​ശി​പ്പി​ക്കാ​മെ​ന്നേ​റ്റു. ഇ​തി​നു മു​ന്നോ​ടി​യാ​യി അ​വി​ടെ​നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ​ത്തി ജി​ല്ല​യി​ലെ ഗോ​ഡൗ​ണു​ക​ളി​ലു​ള്ള എ​ൻ​ഡോ​സ​ൾ​ഫാ​ൻ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. കൊ​ച്ചി​യി​ൽ കൊ​ണ്ടു​പോ​യി ന​ശി​പ്പി​ക്കു​ന്ന​തി​ലെ സു​ര​ക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ച് എ​റ​ണാ​കു​ളം ജി​ല്ലാ ഭ​ര​ണ​കൂ​ടം സം​ശ​യ​മു​യ​ർ​ത്തി​യ​തോ​ടെ ആ ​നീ​ക്ക​വും ഉ​പേ​ക്ഷി​ച്ചു. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഉ​ത്പാ​ദി​പ്പി​ച്ച ക​മ്പ​നി​ക​ൾ​ത​ന്നെ നി​ർ​വീ​ര്യ​മാ​ക്ക​ണ​മെ​ന്നാ​ണ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​രു​ടെ​യും എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി​യു​ടെ​യും ആ​വ​ശ്യം.
കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ പി​സി​കെ, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​യാ​ണ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ നി​ർ​വീ​ര്യ​മാ​ക്കു​ന്ന പ്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജ് റി​ട്ട. ഡീ​ൻ ഡോ. ​പി.​ആ​ർ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​വീ​ര്യ​മാ​ക്ക​ൽ പ്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്.
20 വ​ർ​ഷ​മാ​യി പി​സി​കെ ഗോ​ഡൗ​ണു​ക​ളി​ലെ കാ​ലാ​വ​ധി തീ​ർ​ന്ന സം​ഭ​ര​ണി​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന 1438 ലി​റ്റ​ർ എ​ൻ​ഡോ​സ​ൾ​ഫാ​ൻ കീ​ട​നാ​ശി​നി​യാ​ണ് അ​ത​തു സ്ഥ​ല​ങ്ങ​ളി​ൽ​വ​ച്ചു​ത​ന്നെ നി​ർ​വീ​ര്യ​മാ​ക്കു​ന്ന​ത്. പെ​രി​യ​യി​ൽ 914.55 ലി​റ്റ​ർ, രാ​ജ​പു​ര​ത്ത് 450 ലി​റ്റ​ർ, ചീ​മേ​നി​യി​ൽ 73.75 ല​റ്റ​ർ എ​ന്നി​ങ്ങ​നെ വീ​തം എ​ൻ​ഡോ​സ​ൾ​ഫാ​ൻ ലാ​യ​നി​യാ​ണ് ഗോ​ഡൗ​ണു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.