68 ല​ക്ഷം രൂ​പ​യു​ടെ അ​ട​യ്ക്ക പി​ഴ​യീ​ടാ​ക്കി വി​ട്ടു​കൊ​ടു​ത്തു
Monday, October 18, 2021 1:04 AM IST
മ​ഞ്ചേ​ശ്വ​രം: കോ​ഴി​ക്കോ​ടു​നി​ന്നും ഡ​ല്‍​ഹി​യി​ലേ​യ്ക്ക​യ​ച്ച 68 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന അ​ട​യ്ക്ക ലോ​ഡ് ലോ​റി സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നി​കു​തി കു​ടി​ശി​ക 16,99,363 രൂ​പ​യും പി​ഴ​യാ​യി 6,58,126 രൂ​പ​യും അ​ട​പ്പി​ച്ച​തി​നു​ശേ​ഷം ച​ര​ക്കും വ​ണ്ടി​യും ഉ​ട​മ​സ്ഥ​ര്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 1.30 നാ​ണ് വ​ണ്ടി മ​ഞ്ചേ​ശ്വ​രം പ​ഴ​യ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം​വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​സ്തു​ത സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു​ള്ള മ​റ്റൊ​രു ലോ​ഡ് കൂ​ടി ക​ണ്ണൂ​ര്‍ പ​ഴ​യ​ങ്ങാ​ടി​യി​ല്‍​വ​ച്ച് നി​കു​തി വ​കു​പ്പ് പി​ടി​കൂ​ടി ആ​റ​ര​ല​ക്ഷ​ത്തോ​ളം രൂ​പ പി​ഴ​യീ​ടാ​ക്കി വി​ട്ട​യ​ച്ചി​രു​ന്നു.
2021 ജൂ​ൺ അ​വ​സാ​ന​വാ​രം മാ​ത്രം പു​തു​താ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ടു​ത്ത കോ​ഴി​ക്കോ​ട്ടെ സ്ഥാ​പ​നം ഒാ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ മാ​ത്രം 17 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ക​യും ഒാ​ഗ​സ്റ്റ് മാ​സ​ത്തി​ലെ നി​കു​തി റി​ട്ട​ണ്‍ ഫ​യ​ല്‍ ചെ​യ്യാ​തി​രു​ന്ന​തും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ജോ​യി​ന് ക​മ്മീ​ഷ​ണ​ര്‍ ഫി​റോ​സ് കാ​ട്ടി​ല്‍, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ്‍ വി. ​മ​നോ​ജ് എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം സ്റ്റേ​റ്റ് ടാ​ക്‌​സ് ഓ​ഫീ​സ​ര്‍ കൊ​ള​ത്തൂ​ര്‍ നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി. സ്റ്റേ​റ്റ് ടാ​ക്‌​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശ​ശി​കു​മാ​ര്‍ മാ​വി​ങ്ക​ല്‍, പ്ര​ദീ​ഷ് രാ​ജ്, പ്ര​സാ​ദ് കു​റ്റി​ക്ക​ള​ത്തി​ല്‍, വി. ​രാ​ജീ​വ​ന്‍, ഡ്രൈ​വ​ര്‍ കെ. ​വാ​മ​ന എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​ഡു​മാ​യി വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.
അ​ട​യ്ക്ക, പ്ലൈ​വു​ഡ് മേ​ഖ​ല​ക​ളി​ല്‍ വ​ലി​യ സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ളി​ല്ലാ​ത്ത വ്യ​ക്തി​ക​ളു​ടെ പേ​രി​ല്‍ ബി​നാ​മി ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ടു​ത്ത് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ കോ​ടി​ക​ളു​ടെ വ്യാ​പാ​രം ന​ട​ത്തി മു​ങ്ങു​ന്ന സം​ഘം കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക​മാ​യി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി ക​ഴി​ഞ്ഞ​താ​യും ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഫി​റോ​സ് കാ​ട്ടി​ല്‍, ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വി. ​മ​നോ​ജ്, സ്റ്റേ​റ്റ് ടാ​ക്‌​സ് ഒ​ഫീ​സ​ര്‍ കൊ​ള​ത്തൂ​ര്‍ നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.