ഓ​ട്ടോ ഡ്രൈ​വ​റെ കാ​ൺ​മാ​നി​ല്ലെന്നു പരാതി
Wednesday, October 20, 2021 12:42 AM IST
ചെ​റു​പു​ഴ: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ ചെ​റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ചെ​റു​പു​ഴ താ​ഴെ ബ​സാ​റി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ വ​ല്ല്യ​ത്താ​ൻ വീ​ട്ടി​ൽ വി.​പി. ഷാ​ന​വാ​സി​നെ (45) ആ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ന​ട​ത്തി​യ തെ​ര​ച്ച​ലി​ൽ ഇ​യാ​ൾ ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ചെ​റു​പു​ഴ മേ​ലെ ബ​സാ​റി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.
സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് നാ​ട് വി​ടു​ക​യാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ക​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നു ല​ഭി​ച്ചു. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ചെ​റു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.