‘തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം' സോ​ണി ലി​വി​ൽ
Thursday, October 21, 2021 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​നും മി​ക​ച്ച ക​ഥ​യ്ക്കു​മു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​ര​സ്കാ​രം നേ​ടി​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി സെ​ന്ന ഹെ​ഗ്ഡെ സ​വി​ധാ​നം ചെ​യ്ത "തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം' ഒ​ടി​ടി​യി​ൽ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തും. പ്ര​മു​ഖ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മാ​യ സോ​ണി ലി​വ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​പ്രേ​ക്ഷ​ണ അ​വ​കാ​ശം നേ​ടി​യി​രി​ക്കു​ന്ന​ത്. റി​ലീ​സ് ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.
ക​ന്ന​ഡ​യി​ലെ പ്ര​മു​ഖ നി​ർ​മാ​ണ ക​ന്പ​നി​യാ​യ പു​ഷ്ക​ർ ഫി​ലിം​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന സി​നി​മ പൂ​ർ​ണ​മാ​യും കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കാ​മ​റാ​മാ​നാ​യ ശ്രീ​രാ​ജ് ര​വീ​ന്ദ്ര​ൻ തി​ര​ക്ക​ഥാ ര​ച​ന​യി​ലും പ​ങ്കാ​ളി​യാ​ണ്. ഹ​രി​ലാ​ൽ രാ​ജീ​വ് എ​ഡി​റ്റിം​ഗും മു​ജീ​ബ് മ​ജീ​ദ് സം​ഗീ​ത സം​വി​ധാ​ന​വും ഉ​ല്ലാ​സ് ഹൈ​ഡോ​ർ ക​ലാ​സം​വി​ധാ​ന​വും നി​ക്സ​ൺ ജോ​ർ​ജ് സൗ​ണ്ട് ഡി​സൈ​നിം​ഗും മ​നു മാ​ധ​വ​ൻ വ​സ്ത്രാ​ല​ങ്കാ​ര​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.