മൈ​ലാ​ട്ടി​പ്പാ​റ​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ക്ക​ണം: കേ​ര​ള കോ​ൺ.-​എം
Thursday, October 21, 2021 1:06 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ​പ്പെ​ട്ട മാ​ല​ക്ക​ല്ല് മൈ​ലാ​ട്ടി​പ്പാ​റ പ്ര​ദേ​ശ​ത്തെ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ക​ള്ളാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഷി​നോ​ജ് ചാ​ക്കോ​യ്ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
വേ​ന​ൽ​ക്കാ​ല​മാ​യാ​ൽ ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും ശു​ദ്ധ​ജ​ല​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്തു​കാ​ർ ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത​ട​ക്ക​മു​ള്ള വി​വി​ധ​ത​ല​ങ്ങ​ളി​ൽ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യും ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് അ​ന്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി വാ​ഴ​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ടോ​മി ഈ​ഴേ​റേ​ട്ട്, ലി​ജി​ൻ ഇ​രു​പ്പ​ക്കാ​ട്ടി​ൽ, സാ​ജു പ​മ്പ​ക്ക​ൽ, സൈ​മ​ൺ ചെ​റു​ക​ര, വി​ന​യ് മ​ങ്ങാ​ട്ട്, ജോ​സ് പു​തു​ശേ​രി​ക്കാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.