വനാതിർത്തി മേഖലകളിൽ വീണ്ടും കാട്ടാന വിളയാട്ടം
Friday, October 22, 2021 12:53 AM IST
കാ​സ​ര്‍​ഗോ​ഡ്: വ​നാ​തി​ര്‍​ത്തി മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ന്‍ ദ്രു​ത​ക​ര്‍​മ​സേ​ന​യെ നി​യോ​ഗി​ച്ച് ഒ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും ആ​ന​ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ന് ശ​മ​ന​മാ​യി​ല്ല. ഏ​റെ പ​ണി​പ്പെ​ട്ട് സം​സ്ഥാ​ന അ​തി​ര്‍​ത്തി ക​ട​ത്തി​വി​ട്ട ആ​ന​ക്കൂ​ട്ട​ങ്ങ​ള്‍ ദി​വ​സ​ങ്ങ​ള്‍​ക്ക​കം വീ​ണ്ടും തി​രി​ച്ചെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്. വ​നം​വ​കു​പ്പ് പ​രി​ശീ​ല​നം ന​ല്‍​കി ദ്രു​ത​ക​ര്‍​മ​സേ​ന​യി​ല​ക്ക് നി​യോ​ഗി​ച്ച നാ​ട്ടു​കാ​രാ​യ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ള​മൊ​ന്നും കി​ട്ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ര്‍​ന്നു.
വ​നാ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ ആ​റ് ആ​ന​ക​ള്‍ ചൂ​ര​ല​ടി​യി​ലും ര​ണ്ടെ​ണ്ണം എ​രി​ഞ്ഞി​പ്പു​ഴ പാ​ലം ക​ട​ന്ന് ച​മ്പി​ലാം​കൈ​യി​ലും ത​മ്പ​ടി​ച്ച് കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്. ചൂ​ര​ല​ടി​യി​ലെ നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ കു​ല​ച്ചു​തു​ട​ങ്ങി​യ 57 ക​വു​ങ്ങു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. ക​ട​ക്ക​യ​ത്തെ രാ​ഘ​വ​ന്‍ നാ​യ​ര്‍, തോ​ണി​ക്ക​ട​വി​ലെ പു​രു​ഷോ​ത്ത​മ​ന്‍. ച​മ്പി​ലാം​കൈ​യി​ലെ കൃ​ഷ്ണ​രാ​ജ്, കാ​ലി​പ്പ​ള്ള​ത്തെ ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍ എ​ന്നി​വ​രു​ടെ ഒ​ട്ടേ​റെ വാ​ഴ​ക​ളും ക​വു​ങ്ങു​ക​ളും തെ​ങ്ങു​ക​ളും ന​ശി​പ്പി​ച്ചു.
ഒ​രാ​ഴ്ച മു​മ്പ് ദ്രു​ത​ക​ര്‍​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ളാ​തി​ര്‍​ത്തി ക​ട​ത്തി​വി​ട്ട ആ​ന​ക്കൂ​ട്ടം ക​ര്‍​ണാ​ട​ക​യി​ല്‍ സു​ള്ള്യ​യ്ക്കു സ​മീ​പം മ​ണ്ടേ​ക്കോ​ലി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. അ​വി​ടെ​നി​ന്നും നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ര്‍​ന്ന് ഓ​ടി​ച്ചു​വി​ട്ട​തോ​ടെ വീ​ണ്ടും കേ​ര​ള ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു.
ഇ​പ്പോ​ള്‍ ഇ​വ ദേ​ല​മ്പാ​ടി പു​ലി​പ്പ​റ​മ്പി​ലെ വ​നാ​തി​ര്‍​ത്തി​ക്ക് സ​മീ​പം ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​തു​നി​മി​ഷ​വും ഇ​വ വേ​ലി​ക​ട​ന്ന് വീ​ണ്ടും ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലി​റ​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ല്‍​ക്കു​ന്നു.
പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച 21 പേ​രെ​യാ​ണ് ദ്രു​ത​ക​ര്‍​മ​സേ​ന​യി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​ര്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​പ്പ​മു​ണ്ട്. സേ​നാം​ഗ​ങ്ങ​ള്‍​ക്ക് ശ​മ്പ​ളം ന​ല്‍​കു​ന്ന​തി​നാ​യി കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് ജി​ല്ലാ ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​റു​ടെ അ​ക്കൗ​ണ്ട് മു​ഖേ​ന മാ​ത്ര​മേ കൈ​മാ​റാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന സാ​ങ്കേ​തി​ക​പ്ര​ശ്‌​നം മൂ​ല​മാ​ണ് ശ​മ്പ​ളം വൈ​കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ചെ​റി​യ ചു​റ്റ​ള​വ് മാ​ത്ര​മു​ള്ള മു​ളി​യാ​ര്‍ വ​ന​ത്തി​ന​ക​ത്ത് ത​ങ്ങു​ന്ന ആ​ന​ക്കൂ​ട്ടം വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു നേ​രെ തി​രി​യു​ന്ന​ത് പു​തി​യ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ പ​ല​വ​ട്ടം ത​ല​നാ​രി​ഴ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഇ​വ​യു​ടെ മു​ന്നി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തോ​ടെ കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഇ​തു​വ​ഴി പോ​കേ​ണ്ടി​വ​രു​ന്ന​ത് ര​ക്ഷി​താ​ക്ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ക​യാ​ണ്.