"ടീ​ച്ച​റും കു​ട്ട്യോ​ളും' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Friday, October 22, 2021 12:53 AM IST
കാ​സ​ർ​ഗോ​ഡ്: ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ ജി​ല്ല​യി​ല്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന ത​ന​ത് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഹ​രി​ത ക​ര്‍​മ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ലാ​സ്റ്റി​ക്ക് ത​രം​തി​രി​ക്ക​ല്‍ പ്ര​ക്രി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന "ടീ​ച്ച​റും കു​ട്ട്യോ​ളും' പ​ദ്ധ​തി അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ശോ​ഭ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എം.​പി. സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ണി​ക​ണ്ഠ​ന്‍, സാ​ഹി​ത്യ​കാ​ര​നും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പി.​വി.​കെ. പ​ന​യാ​ല്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ബീ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ. ​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍, കെ. ​മീ​ന, ഷീ​ബ ഉ​മ്മ​ര്‍, വി​ഇ​ഒ എം. ​സു​രേ​ഷ് ബാ​ബു, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ എ.​പി. അ​ഭി​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ബോ​ധം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ത​ന​തു പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓ​രോ വാ​ര്‍​ഡി​ലേ​യും ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍ അ​താ​ത് വാ​ര്‍​ഡി​ലെ കു​ട്ടി​ക​ള്‍​ക്ക് വി​വി​ധ​ത​ര​ത്തി​ലു​ള​ള പ്ലാ​സ്റ്റി​ക്കു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും അ​വ ത​രം​തി​രി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു ഹ​രി​ത​ക​ര്‍​മ​സേ​ന അം​ഗം പ​ത്തു​കു​ട്ടി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യാ​ല്‍ ജി​ല്ല​യി​ല്‍ പ​തി​നാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ളെ ത​രം​തി​രി​ക്ക​ല്‍ പ്ര​ക്രി​യ പ​ഠി​പ്പി​ക്കു​ന്ന​തി​ന് സാ​ധ്യ​മാ​കും എ​ന്നാ​ണ് ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. ഈ ​പ്ര​വ​ര്‍​ത്ത​നം ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ വാ​തി​ല്‍​പ്പ​ടി ശേ​ഖ​ര​ണ​ത്തി​നും മു​ത​ല്‍​ക്കൂ​ട്ടാ​കും. ഒ​രോ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ലും പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​ന യോ​ഗ​ങ്ങ​ളും, വാ​ര്‍​ഡ് മെം​ബ​റു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​രം തി​രി​ക്ക​ല്‍ പ​രി​ശീ​ല​ന​വും ന​ല്‍​കും.