പ​ദ്ധ​തി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കാലതാമസം
Saturday, October 23, 2021 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ത​സ്തി​ക​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ക്ഷാ​മം. അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍, അ​സി. എ​ന്‍​ജി​നി​യ​ര്‍, ഓ​വ​ര്‍​സി​യ​ര്‍ ത​സ്തി​ക​ക​ളി​ലാ​യി 32 ഒ​ഴി​വു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​തു​മൂ​ലം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള സേ​വ​ന​ങ്ങ​ളി​ലും കാ​ല​താ​മ​സം നേ​രി​ടു​ക​യാ​ണ്. ഈ​സ്റ്റ് എ​ളേ​രി, ബ​ളാ​ല്‍, ക​ള്ളാ​ര്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ 15 പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ര​പ്പ, കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലു​മാ​ണ് നി​ല​വി​ല്‍ അ​സി. എ​ന്‍​ജി​നി​യ​ര്‍​മാ​രി​ല്ലാ​ത്ത​ത്. ഓ​വ​ര്‍​സി​യ​ര്‍​മാ​രു​ടെ 13 ഒ​ഴി​വു​ക​ളു​മു​ണ്ട്.
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു കീ​ഴി​ല്‍ റോ​ഡ്, കെ​ട്ടി​ട​നി​ര്‍​മാ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കെ​ട്ടി​ട​നി​ര്‍​മാ​ണ അ​നു​മ​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളെ​യും എ​ന്‍​ജി​നി​യ​ർ ഇ​ല്ലാ​ത്ത​ത് കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും ഒ​രാ​ളി​നു​ത​ന്നെ ര​ണ്ടും മൂ​ന്നും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടും മൂ​ന്നും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ത​ന​ത് പ​ദ്ധ​തി​ക​ളും ജി​ല്ലാ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി​ക​ളും എം​എ​ല്‍​എ-​എം​പി ഫ​ണ്ടു​ക​ളു​മു​ള്‍​പ്പെ​ടെ കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്ക​ല്‍, മൂ​ല്യ​നി​ര്‍​ണ​യം, പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി പ​രി​ശോ​ധി​ക്ക​ല്‍, ബ​ന്ധ​പ്പെ​ട്ട യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്ക​ല്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ഒ​രാ​ള്‍​ത്ത​ന്നെ നി​ര്‍​വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത് ക​ടു​ത്ത ജോ​ലി​ഭാ​ര​ത്തി​നും കാ​ല​താ​മ​സ​ത്തി​നും ഇ​ട​യാ​ക്കു​ന്നു. എ​ല്ലാ കാ​ര്യ​ങ്ങ​ളും നേ​രി​ട്ട് ശ്ര​ദ്ധി​ക്കാ​നാ​കാ​ത്ത​തു​മൂ​ലം അ​ഴി​മ​തി ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഇ​തി​നെ​ല്ലാം പു​റ​മേ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കെ​ട്ടി​ട​നി​ര്‍​മാ​ണ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​റ്റ് പ​രി​ശോ​ധ​ന​യ്ക്കും മ​റ്റും പോ​കേ​ണ്ടി​വ​രു​ന്ന​ത്.
എ​ന്‍​ജി​നി​യ​ര്‍ ത​സ്തി​ക​ക​ളി​ല്‍ സ്ഥി​ര​നി​യ​മ​നം ല​ഭി​ച്ചെ​ത്തു​ന്ന മ​റ്റു ജി​ല്ല​ക്കാ​ര​ധി​ക​വും ചു​രു​ങ്ങി​യ നാ​ളു​ക​ള്‍​ക്കു​ള്ളി​ല്‍ സ്ഥ​ലം​മാ​റ്റം നേ​ടി​യോ ലീ​വെ​ടു​ത്തോ പോ​കു​ന്ന​താ​ണ് ഇ​ത്ര​യും ഒ​ഴി​വു​ക​ളു​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി എ​ന്‍​ജി​നി​യ​ര്‍​മാ​രെ നി​യ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​സി. എ​ന്‍​ജി​നി​യ​ര്‍, ഓ​വ​ര്‍​സി​യ​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​ങ്ങ​നെ ചെ​യ്യാ​ന്‍ അ​നു​മ​തി​യി​ല്ല.
അ​സി. എ​ന്‍​ജി​നി​യ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ഇ​പ്പോ​ള്‍ പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക നി​ല​വി​ലി​ല്ലാ​ത്ത​തി​നാ​ല്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്താ​ന്‍ സം​സ്ഥാ​ന ചീ​ഫ് എ​ന്‍​ജി​നി​യ​റു​ടെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ടെ​ന്ന് എ​ല്‍​എ​സ്ജി വി​ഭാ​ഗം ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു. ഓ​വ​ര്‍​സി​യ​ര്‍ ത​സ്തി​ക​ളി​ലേ​ക്ക് ഈ ​രീ​തി​യി​ല്‍ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്താ​ന്‍ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യു​ള്ള അ​ഭി​മു​ഖം ന​വം​ബ​ര്‍ ആ​റി​ന് ന​ട​ക്കു​മെ​ന്നും എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.