പു​തി​യ മേ​ൽ​പ്പാ​ല​ങ്ങ​ള്‍ തൃ​ക്ക​രി​പ്പൂ​ര്‍ ടൗ​ണി​നെ ഇ​ല്ലാ​താ​ക്കു​മെ​ന്ന് സ​ര്‍​വ​ക​ക്ഷി​യോ​ഗം
Saturday, October 23, 2021 1:06 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ടൗ​ണി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​ക്കു​ന്ന ബി​രി​ച്ചേ​രി, വെ​ള്ളാ​പ്പ് റെ​യി​ല്‍​വേ ഗേ​റ്റു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ര​ണ്ട് മേ​ൽ​പ്പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള തീ​രു​മാ​നം തൃ​ക്ക​രി​പ്പൂ​ര്‍ ടൗ​ണി​നെ​ത്ത​ന്നെ ഇ​ല്ലാ​താ​ക്കു​മെ​ന്ന് സ​ര്‍​വ​ക​ക്ഷി യോ​ഗം.
ര​ണ്ട് മേ​ൽ​പ്പാ​ല​ങ്ങ​ള്‍​ക്ക് പ​ക​രം ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കാ​ന്‍ സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ല്‍ ബീ​രി​ച്ചേ​രി​യി​ല്‍ ഒ​രു മേ​ല്‍​പാ​ലം നി​ര്‍​മി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട യോ​ഗ​ത്തി​ന്‍റെ നി​ര്‍​ദേ​ശം. 500 മീ​റ്റ​റി​ന​ക​ത്ത് ര​ണ്ട് മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ച്ചാ​ല്‍ ന​ഗ​രം പൂ​ര്‍​ണ​മാ​യും അ​തി​ന​ടി​യി​ലാ​കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോ​ഗ തീ​രു​മാ​നം എം​എ​ല്‍​എ​യും എം​പി​യേ​യും ധ​രി​പ്പി​ക്കാ​നും അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ റെ​യി​ല്‍​വേ അ​ധി​കൃ​ത​രെ​ക്ക​ണ്ട് കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.
തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എം. ആ​ന​ന്ദ​വ​ല്ലി, വി.​കെ. ബാ​വ, സി. ​ച​ന്ദ്ര​മ​തി, ടി.​എ​സ്. ന​ജീ​ബ്, വി.​പി.​പി. ഷു​ഹൈ​ബ്, യു.​പി. ഫാ​യി​സ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ഡോ. ​കെ. സു​ധാ​ക​ര​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. അ​ബ്ദു​ള്‍ റ​ഹീം, സെ​ക്ര​ട്ട​റി എ.​ജി. നൂ​റു​ല്‍ അ​മീ​ന്‍ തുടങ്ങിയവർ‍ പ്ര​സം​ഗി​ച്ചു.
അ​തേ​സ​മ​യം പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍​നി​ന്നും എ​ല്‍​ഡി​എ​ഫ് വി​ട്ടു​നി​ന്നു. കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ബീ​രി​ച്ചേ​രി, വെ​ള്ളാ​പ്പ് റോ​ഡ് മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ ഇ​ല്ലാ​ത്ത ത​ട​സ​വാ​ദ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക സൃ​ഷ്ടി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​ല്‍​ഡി​എ​ഫ് ആ​രോ​പി​ച്ചു.
ഡി​പി​ആ​റി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​നും ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​നും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട എം​എ​ല്‍​എ​യു​മാ​യി ആ​ലോ​ചി​ക്കാ​തെ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച​ത് ദു​രൂ​ഹ​ത​ക്കി​ട​യാ​ക്കു​ന്നു​വെ​ന്നും എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

തൃ​ക്ക​രി​പ്പൂ​രി​ന്‍റെ മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റ്റു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക്ക് തു​ര​ങ്കം വ​യ്ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ണ്‍​വീ​ന​ര്‍ എം. ​രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.