ജി​ല്ലാ ജൂ​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പ്: ദു​ര്‍​ഗ സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​ര്‍
Monday, October 25, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ജൂ​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. പാ​ല​ക്കു​ന്ന് ഗ്രീ​ന്‍​വു​ഡ് സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​നം നേ​ടി. ജി​ല്ല​യി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍ ഈ ​മാ​സം 29, 31 തീ​യ​തി​ക​ളി​ല്‍ തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.
കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ സ്‌​കൂ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. അ​ശോ​ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി.
മു​ഖ്യാ​ധ്യാ​പ​ക​ന്‍ ടി.​വി. പ്ര​ദീ​പ്കു​മാ​ര്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ നി​രീ​ക്ഷ​ക​ന്‍ വി​ജ​യ​മോ​ഹ​ന്‍, ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി പ്ര​താ​പ് ലാ​ല്‍, ട്ര​ഷ​റ​ര്‍ പ്ര​ഫ. എം.​എ. വി​നോ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.