ഐ​ടി​ഐ പ്ര​വേ​ശ​നം
Tuesday, October 26, 2021 1:02 AM IST
കു​റ്റി​ക്കോ​ല്‍: ഗ​വ.​ഐ​ടി​ഐ​യി​ല്‍ ഡ്രാ​ഫ്റ്റ്‌​സ്മാ​ന്‍ സി​വി​ല്‍ ട്രേ​ഡി​ല്‍ ഒ​ഴി​വു​ള്ള പ​ട്ടി​ക​ജാ​തി വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ സം​വ​ര​ണം ചെ​യ്ത സീ​റ്റി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് 28 വ​രെ നേ​രി​ട്ട് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 04994206200.
പി​ലി​ക്കോ​ട്: ഗ​വ. ഐ​ടി​ഐ​യി​ല്‍ ഡ്രാ​ഫ്റ്റ്സ്മാ​ന്‍ സി​വി​ല്‍ ട്രേ​ഡി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത ഒ​ഴി​വി​ലേ​ക്ക് പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​രാ​യ​വ​ര്‍ 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫോം itipilicode.kerala.gov.in ​ല്‍ നി​ന്നും ഐ​ടി​ഐ​യി​ല്‍​നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍: 04672 967767,9496140010, 9745705818.

കാ​സ​ര്‍​ഗോ​ഡ്: ഗ​വ. ഐ​ടി​ഐ​യി​ല്‍ നി​ല​വി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഇ​ന്ന് ഐ​ടി​ഐ​യി​ല്‍ ഹാ​ജ​രാ​ക​ണം. ജ​ന​റ​ല്‍, ഒ​ബി​എ​ച്ച്, എം​യു, ഈ​ഴ​വ, എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍ 195 ഇ​ന്‍​ഡ​ക്‌​സ് മാ​ര്‍​ക്കു​ള്ള​വ​ര്‍, എ​സ്‌​സി വി​ഭാ​ഗ​ത്തി​ല്‍ 190 ഇ​ന്‍​ഡ​ക്‌​സ് മാ​ര്‍​ക്കു​ള്ള​വ​ര്‍, പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ 175 ഇ​ന്‍​ഡ​ക്‌​സ് മാ​ര്‍​ക്ക് നേ​ടി​യ​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് അ​വ​സ​രം. കൂ​ടാ​തെ ഒ​ബി​എ​ക്‌​സ്, എ​ല്‍​സി, ടി​എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും. ഇ​വ​ര്‍​ക്ക് ഇ​ന്‍​ഡ​ക്‌​സ് മാ​ര്‍​ക്ക് ബാ​ധ​ക​മ​ല്ല. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.itiksaragod.kerala.gov.in ല്‍ ​ല​ഭ്യ​മാ​ണ്.