ഡി​ടി​പി​സി റി​സോ​ര്‍​ട്ടി​ലെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി
Wednesday, October 27, 2021 1:21 AM IST
റാ​ണി​പു​രം: ഡി​ടി​പി​സി റി​സോ​ര്‍​ട്ടി​ല്‍ ന​ട​ന്നു​വ​രു​ന്ന നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘം റാ​ണി​പു​രം സ​ന്ദ​ര്‍​ശി​ച്ചു. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, സ്വി​മ്മിം​ഗ് പൂ​ള്‍, ആ​യു​ര്‍​വേ​ദ സ്പാ ​തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വി​ടെ ഒ​രു​ങ്ങു​ന്ന​ത്. ജി​ല്ലാ ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ തോ​മ​സ് ആ​ന്‍റ​ണി, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി​ജു രാ​ഘ​വ​ന്‍, ആ​ര്‍​ക്കി​ടെ​ക്ട് സ്വ​പ്ന വ​ത്സ​രാ​ജ്, നി​ര്‍​മി​തി കേ​ന്ദ്രം പ്രോ​ജ​ക്ട് എ​ന്‍​ജി​നി​യ​ര്‍ വി. ​സ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​വൃ​ത്തി​ക​ള്‍ വി​ല​യി​രു​ത്തി​യ​ത്.