ജി​ല്ല​യി​ലെ രാ​സ​വ​ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം: ജെ​റ്റോ ജോ​സ​ഫ്
Tuesday, November 30, 2021 12:41 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജി​ല്ല​യി​ൽ രൂ​ക്ഷ​മാ​യ രാ​സ​വ​ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ മ​ൺ​സൂ​ൺ കാ​ല​ത്ത് ചെ​യ്യേ​ണ്ട വ​ള​പ്ര​യോ​ഗ​ത്തി​ന് വേ​ണ്ടു​ന്ന​താ​യ നേ​ർ​വ​ള​ങ്ങ​ളാ​യ യൂ​റി​യ, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​ഷ്, കൂ​ട്ടു​വ​ള​ങ്ങ​ൾ ഒ​ന്നും വി​പ​ണി​യി​ൽ കി​ട്ടാ​നി​ല്ല. ഇ​ത് വ​രും​കാ​ല​ങ്ങ​ളി​ൽ വി​ള​വി​നെ സാ​ര​മാ​യി ബാ​ധി​ക്കും. വ​ല്ല​പ്പോ​ഴും ഒ​രു ലോ​ഡ് വ​ളം വി​പ​ണി​യി​ൽ എ​ത്തി​യാ​ൽ പി​ടി​ച്ചു​പ​റി​ച്ചു കൊ​ണ്ടു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.
പ​ല​പ്രാ​വ​ശ്യം ഇ​ക്കാ​ര്യം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്നി​ട്ടും ഈ ​കാ​ര്യ​ത്തി​ൽ അ​ധി​കാ​രി​ക​ൾ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല എ​ന്ന​ത് ദു​രൂ​ഹ​മാ​ണ്. ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നോ​ടു​ള്ള പ്ര​തി​കാ​ര​മാ​ണോ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദാ​സീ​ന​ത കാ​ണി​ക്കു​ന്ന​ത് എ​ന്ന​ത് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. വ​ള​ത്തി​ന്‍റെ വി​ല വ​ർ​ധ​ന​വും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. ഈ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ഴ​ക്കാ​ല​ത്ത് ഇ​നി​യെ​ങ്കി​ലും ഈ ​കാ​ര്യ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി​ക്ക് അ​യ​ച്ച പ​രാ​തി​യി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.