കോ​ണ്‍​ഗ്ര​സ് വി​മ​ത​നു​ള്‍​പ്പെ​ടെ അ​ഞ്ച് സ്ഥാ​നാ​ര്‍​ഥി​ക​ള്‍
Wednesday, December 1, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ 30-ാം വാ​ര്‍​ഡ് ഒ​ഴി​ഞ്ഞ​വ​ള​പ്പി​ല്‍ ഡി​സം​ബ​ര്‍ ഏ​ഴി​ന് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് വി​മ​ത​നു​ള്‍​പ്പെ​ടെ അ​ഞ്ച് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. കെ.​കെ. ബാ​ബു-​കോ​ണ്‍​ഗ്ര​സ്, കെ.​വി. സു​ഹാ​സ്-​സി​പി​എം, ടി.​വി. പ്ര​ശാ​ന്ത്-​എ​ന്‍​ഡി​എ (സ്വ​ത​ന്ത്ര​ൻ-​കു​ട), കെ.​പി. മ​ധു (സ്വ​ത​ന്ത്ര​ൻ- ടെ​ലി​വി​ഷ​ന്‍), എ. ​ബാ​ബു (സ്വ​ത​ന്ത്ര​ൻ-​തെ​ങ്ങ്) എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍.
കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ട്ര​ഷ​റ​ര്‍ കെ.​പി. മ​ധു​വി​നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. മ​റ്റൊ​രു സ്വ​ത​ന്ത്ര​നാ​യ എ. ​ബാ​ബു ഫ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി കെ.​കെ. ബാ​ബു​വി​ന്‍റെ അ​പ​ര​നാ​കാ​നും ഇ​ട​യു​ണ്ട്.
കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ടി.​കെ. ബ​നീ​ഷ് രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 161 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു ബ​നീ​ഷ് ജ​യി​ച്ച​ത്. പൊ​തു​വേ യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച​കോ​ട്ട​യാ​യ മ​ണ്ഡ​ലം 2010 ല്‍ ​മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​ന് ജ​യി​ക്കാ​നാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ വി​മ​ത​ന്‍റെ​യും അ​പ​ര​ന്‍റെ​യും സാ​ന്നി​ധ്യം യു​ഡി​എ​ഫി​ന് ഭീ​ഷ​ണി​യാ​വു​ക​യാ​ണ്.
ഏ​ഴി​ന് രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. മ​ര​ക്കാ​പ്പ് ക​ട​പ്പു​റം ജി​എ​ഫ്എ​ച്ച്എ​സ്എ​സാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍. കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും സ്‌​പെ​ഷ​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​നു​വ​ദി​ക്കും. വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്കാ​ണ് ത​പാ​ല്‍ വോ​ട്ട് അ​നു​വ​ദി​ക്കു​ക. മൂ​ന്നി​ന് ശേ​ഷം പോ​സി​റ്റീ​വ് ആ​കു​ന്ന​വ​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ലാ​കു​ന്ന​വ​ര്‍​ക്കും വോ​ട്ടെ​ടു​പ്പി​ന്‍റെ അ​വ​സാ​ന സ​മ​യം പി​പി​ഇ കി​റ്റ് ധ​രി​ച്ച് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. വോ​ട്ടെ​ണ്ണ​ല്‍ എ​ട്ടി​ന് രാ​വി​ലെ 10 മു​ത​ല്‍ ഹോ​സ്ദു​ര്‍​ഗ് ജി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കും.
രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കു​വേ​ണ്ടി വാ​ര്‍​ഡി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലെ​ത്തി വോ​ട്ട​ഭ്യ​ര്‍​ഥ​ന ന​ട​ത്തി. ഇ​ന്ന് മ​ര​ക്കാ​പ്പ് ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന പൊ​തു​യോ​ഗം പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.