വ​ട​ക്കാം​കു​ന്ന് സം​ര​ക്ഷ​ണ​സ​ദ​സ്
Monday, December 6, 2021 1:17 AM IST
ോവെ​ള്ള​രി​ക്കു​ണ്ട്: വ​ട​ക്കാം​കു​ന്നി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ​കി​ട ഖ​ന​ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​തി​വാ​ര​സ​മ​ര പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​ട​ക്കാം​കു​ന്ന് സം​ര​ക്ഷ​ണ​സ​ദ​സ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഒ.​എം. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ എം.​ബി. രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പ്ര​ദേ​ശ​ത്തെ ക്ല​ബു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ അ​ണി​നി​ര​ന്നു. തോ​ട​ൻ​ചാ​ൽ സി​റ്റി​സ​ൺ ക്ല​ബ് സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ, കാ​രാ​ട്ട് ചാ​ല​ഞ്ചേ​ഴ്സ് ക്ല​ബ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജി​നീ​ഷ് പാ​റ​ക്ക​ട​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വീ​ന​ർ അ​ജ​യ​ൻ കാ​രാ​ട്ട് സ്വാ​ഗ​ത​വും എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ഗി​രീ​ഷ് കാ​രാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.