വ​ടം​വ​ലി​യി​ല്‍ താ​ര​ങ്ങ​ളാ​യി പ​ര​പ്പ​യി​ലെ ഇ​ര​ട്ട​ക​ള്‍
Monday, December 6, 2021 1:17 AM IST
പാ​ലാ​വ​യ​ല്‍: ക​ഴി​ഞ്ഞ​ദി​വ​സം പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് ന​ട​ന്ന ജി​ല്ലാ അ​ണ്ട​ര്‍-17 വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ള്‍​ക്കി​ടെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ പ​ര​പ്പ ഗ​വ. സ്‌​കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തി​യ ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ്. കാ​ല്‍​ക്കീ​ഴി​ലെ മ​ണ്ണി​ലു​റ​ച്ചു​നി​ന്ന് എ​തി​രാ​ളി​ക​ളെ വ​ട​ത്തി​ല്‍ കു​രു​ക്കി വ​ലി​ക്കു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​നി​ട​യി​ലും പു​ഞ്ചി​രി കൈ​വി​ടാ​തി​രു​ന്ന ഹ​രി​ന​ന്ദ​ന​യും ഹ​രി​ച​ന്ദ​ന​യും. ഇ​വ​രു​ള്‍​പ്പെ​ട്ട ടീ​മാ​ണ് മി​ക്‌​സ​ഡ് വി​ഭാ​ഗ​ത്തി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്.
പ​ര​പ്പ​യി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി ഹ​രി​യു​ടെ​യും അ​നു​ഷ​യു​ടെ​യും മ​ക്ക​ളാ​യ ഇ​വ​ര്‍ പ​ര​പ്പ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം കാ​യം​കു​ള​ത്ത് ന​ട​ന്ന സം​സ്ഥാ​ന അ​ണ്ട​ര്‍-17 വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ റ​ണ്ണ​റ​പ്പ് ആ​യ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ടീ​മി​ലും അം​ഗ​ങ്ങ​ളാ​യി​രു​ന്നു. സം​സ്ഥാ​ന വ​ടം​വ​ലി കോ​ച്ചാ​യ ക​ന​ക​പ്പ​ള്ളി സ്വ​ദേ​ശി പി.​സി. പ്ര​സാ​ദും സ്‌​കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​രാ​യ കെ. ​ര​മേ​ശ​നും ദീ​പ പ്ലാ​ക്ക​ലു​മാ​യി​രു​ന്നു പ​രി​ശീ​ല​ക​ര്‍.
കാ​യി​ക​മേ​ഖ​ല​യി​ലെ തി​ള​ക്ക​ത്തി​നൊ​പ്പം പ​ഠ​ന​കാ​ര്യ​ത്തി​ലും ക​ല​യി​ലും മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. എ​ല്‍​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ന്‍​എം​എം സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ നേ​ടി​യി​രു​ന്നു. പാ​ട്ടു​കാ​രാ​യും പേ​രെ​ടു​ത്തി​ട്ടു​ണ്ട്.