കെ-റെ​യി​ൽ: എ​ട്ടി​ന് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ; 17ന് ​ക​ൺ​വ​ൻ​ഷ​ൻ
Monday, December 6, 2021 1:18 AM IST
പ​യ്യ​ന്നൂ​ർ:​കെ-റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 17 ന് ​പ​യ്യ​ന്നൂ​രി​ൽ വി​പു​ല​മാ​യ ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തും. അ​തി​ന് മു​ന്നോ​ടി​യാ​യി നി​ർ​ദിഷ്ട റെ​യി​ൽ ക​ട​ന്നു​പോ​കു​ന്ന മേ​ഖ​ല​യി​ൽ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യും ആ​ഘാ​ത പ​ഠ​ന​വും ന​ട​ത്തും. എ​ട്ടി​ന് ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്താ​നൂം പ​യ്യ​ന്നൂ​രി​ൽ ന​ട​ന്ന ജ​ന​കീ​യ സ​മ​ര​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം തീ​രു​മാ​നി​ച്ചു.
പാ​രി​സ്ഥി​തി​ക​വും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യി വ​ൻ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന കെ-റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ അ​ർ​ധ -അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കുന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​സ്ഥി​തി - പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ​ യോ​ഗം ചേ​ർ​ന്ന​ത്. പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും സീ​ക്ക് ഡ​യ​റ​ക്ട​റു​മാ​യ ടി.​പി. പ​ദ്മ​നാ​ഭ​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു. വി.​കെ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​പി. ബ​ദ​റു​ദ്ദീ​ൻ, ഡോ.ഇ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കെ.​പി.​ച​ന്ദ്രാം​ഗദൻ , വി​നോ​ദ് കു​മാ​ർ രാ​മ​ന്ത​ളി, വി.നാ​രാ​യ​ണ​ൻ, അ​പ്പു​ക്കു​ട്ട​ൻ കാ​ര​യി​ൽ, അ​ത്താ​യി ബാ​ല​ൻ, പി.​മു​ര​ളീ​ധ​ര​ൻ, പി.​എം.​ബാ​ല​കൃ​ഷ്ണ​ൻ, നി​ശാ​ന്ത് പ​രി​യാ​രം, പി.​വി.​പ​ത്മ​നാ​ഭ​ൻ, ടി.​മാ​ധ​വ​ൻ, കെ.​രാ​ജീ​വ് കു​മാ​ർ, കെ.​സി. ഹ​രി​ദാ​സ്, മ​ണി​രാ​ജ് വ​ട്ട​ക്കൊ​വ്വ​ൽ, പി.​സി. ബാ​ല​ച​ന്ദ്ര​ൻ, കെ.​വി.​സ​തീ​ഷ് കു​മാ​ർ, കെ.​പി. വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ടി.​പി. പ​ദ്മനാ​ഭ​ൻ ചെ​യ​ർ​മാ​നും വി.​കെ.​ര​വീ​ന്ദ്ര​ൻ ക​ൺ​വീ​ന​റു​മാ​യി കെ-റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ചു.​
നി​ർ​ദിഷ്ട പ​ദ്ധ​തി​ക്കു വേ​ണ്ടി നി​യ​വി​രു​ദ്ധ​മാ​യി ന​ട​ക്കു​ന്ന സ​ർ​വ്വേ - ക​ല്ലി​ട​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.