പൊ​തു​ജ​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ കാ​വ​ൽ​ക്കാ​ർ: മ​ന്ത്രി
Tuesday, December 7, 2021 1:17 AM IST
ചീ​മേ​നി: പൊ​തു​ജ​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ കാ​ഴ്ച​ക്കാ​ര​ല്ല കാ​വ​ൽ​ക്കാ​രാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ക​യ്യൂ​ർ-​ചെ​മ്പ്ര​ക്കാ​നം-​പാ​ല​ക്കു​ന്ന് റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ച് ക​യ്യൂ​ർ ജി​വി​എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​രോ പ്ര​വൃ​ത്തി​ക്കും പ​രി​പാ​ല​ന കാ​ല​യ​ള​വു​ണ്ട്. അ​തി​ലേ​ക്ക് ക​രാ​റു​കാ​ര​ൻ തു​ക കെ​ട്ടി​വ​യ്ക്ക​ണം. പ്ര​വൃ​ത്തി​ക​ളു​ടെ പ​രി​പാ​ല​ന കാ​ല​യ​ള​വ് ക​ഴി​ഞ്ഞ് 22 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് അ​ത് തി​രി​ച്ചു ന​ൽ​കു​ക. പൊ​തു​ജ​ന​ങ്ങ​ൾ ഇ​ക്കാ​ര്യം അ​റി​യ​ണം. അ​തി​നാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പ്ര​വൃ​ത്തി​ക​ളു​ടെ മു​ക​ളി​ൽ അ​വ​യു​ടെ പ​രി​പാ​ല​ന കാ​ല​യ​ള​വ്, ക​രാ​റു​കാ​ര​ന്‍റെ പേ​ര്, ഫോ​ൺ ന​മ്പ​ർ തു​ട​ങ്ങി​യ​വ പ​ര​സ്യ​പ്പെ​ടു​ത്തും.

മ​ഴ​ക്കാ​ല​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ ഭ​ര​ണാ​നു​മ​തി, സാ​ങ്കേ​തി​കാ​നു​മ​തി തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും മ​ഴ ഇ​ല്ലാ​ത്ത കാ​ല​ങ്ങ​ളി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ൽ വ​കു​പ്പി​ന​ക​ത്ത് പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ ന​ട​പ്പാ​ക്കും. പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​ത് മു​ൻ​പ് വ​ള​രെ ശ്ര​മ​ക​ര​മാ​യ കാ​ര്യ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ 153 റ​സ്റ്റ് ഹൗ​സു​ക​ളി​ലും ഓ​ൺ​ലൈ​ൻ ആ​യി ബു​ക്ക് ചെ​യ്യാ​വു​ന്ന സം​വി​ധാ​നം നി​ല​വി​ലു​ണ്ട്. ഡി​സം​ബ​ർ ഒ​ന്നി​ന് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യ​പ്പോ​ൾ 27.5 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​നം സ​ർ​ക്കാ​റി​ന് ല​ഭി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​യ്യ​ന്നൂ​ർ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി. വ​ത്സ​ല​ൻ (ക​യ്യൂ​ർ-​ചീ​മേ​നി), പി.​പി. പ്ര​സ​ന്ന​കു​മാ​രി (പി​ലി​ക്കോ​ട്), എം.​വി. ലേ​ജു (ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം), ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ. ​ശ​കു​ന്ത​ള, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ജെ. സ​ജി​ത്, എം. ​മ​നു, ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​രാ​ഘ​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ബി. ഷീ​ബ, എം. ​കു​ഞ്ഞി​രാ​മ​ൻ, പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം. ​അ​പ്പു​ക്കു​ട്ട​ൻ, ക​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അം​ഗം പി. ​ശ​ശി​ധ​ര​ൻ, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​വി. വി​ജ​യ​ൻ, ക​യ്യൂ​ർ ചീ​മേ​നി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ എം. ​പ്ര​ശാ​ന്ത്, കെ.​എ​സ്. കു​ഞ്ഞി​രാ​മ​ൻ, പി. ​ലീ​ല, ഇ. ​കു​ഞ്ഞി​രാ​മ​ൻ, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തം​ഗം സി.​വി. രാ​ധാ​കൃ​ഷ്ണ​ൻ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ. ​സു​ധാ​ക​ര​ൻ, സി.​വി. വി​ജ​യ​രാ​ജ്, സി.​വി. സു​രേ​ഷ്, ബാ​ബു നെ​ടി​യ​കാ​ല, പി.​ടി. ന​ന്ദ​കു​മാ​ർ, ര​വി കു​ള​ങ്ങ​ര, ര​തീ​ഷ് പു​തി​യ​പു​ര​യി​ൽ, സു​രേ​ഷ് പു​തി​യി​ട​ത്ത്, ജെ​റ്റോ ജോ​സ​ഫ്, ടി.​വി. വി​ജ​യ​ൻ, പി​ഡ​ബ്ല്യു​ഡി റോ​ഡ്സ് കാ​സ​ർ​ഗോ​ഡ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​പി. വി​നോ​ദ്കു​മാ​ർ, അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സ​ബ് ഡി​വി​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് പ്ര​കാ​ശ് പ​ള്ളി​ക്കു​ടി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.