കു​റ്റി​ക്കാ​ട്ടി​നു​ള്ളി​ല്‍ ഒ​രു മാ​സ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, December 8, 2021 10:20 PM IST
ച​ട്ട​ഞ്ചാ​ല്‍: ബെ​ണ്ടി​ച്ചാ​ല്‍ മ​ര​മി​ല്ലി​ന​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കു​റ്റി​ക്കാ​ട്ടി​ല്‍ ഒ​രു മാ​സ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​ന്‍റ്സും ഷ​ര്‍​ട്ടും ധ​രി​ച്ച നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം പു​രു​ഷ​ന്‍റേ​താ​ണെ​ന്ന് ക​രു​തു​ന്നു. പ​റ​മ്പി​ല്‍ കാ​ട് ​വെ​ട്ടി​ത്തെ​ളി​ക്കാനെ​ത്തി​യ ജോ​ലി​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ത​ല​ഭാ​ഗം പത്തു മീ​റ്റ​റോ​ളം അ​ക​ലെ വേ​ര്‍​പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ഫോ​റ​ന്‍​സി​ക് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പേ​ഴ്‌​സി​ലും പ്ലാ​സ്റ്റി​ക് ക​വ​റി​ലു​മാ​യി 500 രൂ​പ​യു​ടെ നോ​ട്ടു​ക​ള്‍ അ​ടു​ക്കി​വ​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പേ​ഴ്‌​സി​ല്‍​നി​ന്ന് ഏ​താ​നും ഫോ​ണ്‍ ന​മ്പ​റു​ക​ളും കി​ട്ടി​യി​ട്ടു​ണ്ട്. മേ​ല്‍​പ​റ​മ്പ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി ​ഉ​ത്തം​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഫോ​ണ്‍ ന​മ്പ​റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്.