മി​സ്റ്റി​ക്ക​ല്‍ മ​ല​ബാ​ര്‍ ഫാം ​ടൂ​റി​ന് ബേ​ക്ക​ല്‍​കോ​ട്ട​യി​ല്‍ സ്വീ​ക​ര​ണം
Friday, January 21, 2022 12:57 AM IST
ബേ​ക്ക​ല്‍: മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളെ ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ടൂ​റി​സം വ​കു​പ്പ് നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന മി​സ്റ്റി​ക്ക​ല്‍ മ​ല​ബാ​ര്‍ ഫാം ​ടൂ​ര്‍ സം​ഘ​ത്തി​ന് ബേ​ക്ക​ല്‍ കോ​ട്ട​യി​ല്‍ സ്വീ​ക​ര​ണം ന​ല്കി. ബേ​ക്ക​ലി​ന്‍റെ ച​രി​ത്ര​വും ബി​ആ​ര്‍​ഡി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും അ​ട​ങ്ങി​യ ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ബി​ആ​ര്‍​ഡി​സി എം​ഡി പി. ​ഷി​ജി​ന്‍, ടൂ​റി​സം വ​കു​പ്പ് മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ തോ​മ​സ് ആ​ന്‍റ​ണി, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ലി​ജോ ജോ​സ​ഫ്, ബി​ആ​ര്‍​ഡി​സി ക​മ്പ​നി സെ​ക്ര​ട്ട​റി എ​സ്. സു​ജി​ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി. മി​സ്റ്റി​ക്ക​ല്‍ മ​ല​ബാ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജി​സ്, രാ​ജേ​ഷ്, കി​ര​ണ്‍, കൃ​ഷ്ണ​പ്ര​സാ​ദ്, നി​തി​ന്‍, നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് കാ​സ​ര്‍​ഗോ​ഡ് ചാ​പ്റ്റ​ര്‍ ചെ​യ​ര്‍​മാ​ന്‍ എ.​കെ. ശ്യാ​മ​പ്ര​സാ​ദ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​സി. ഇ​ര്‍​ഷാ​ദ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ മു​ജീ​ബ് അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ബേ​ക്ക​ലി​നു പു​റ​മേ നീ​ലേ​ശ്വ​ര​ത്തെ ഹൗ​സ്‌​ബോ​ട്ട് ടെ​ര്‍​മി​ന​ല്‍, ബീ​ച്ച് റി​സോ​ര്‍​ട്ടു​ക​ള്‍ എ​ന്നി​വ​യും സം​ഘം സ​ന്ദ​ര്‍​ശി​ച്ചു. മും​ബൈ, പൂ​ണെ, ബം​ഗ​ളൂ​രു, ക്വ​ല‌​ലം​പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​യി 70 ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രാ​ണ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.