തേ​ങ്ങ വി​ല​യി​ടി​വ്: തെ​ങ്ങു​കൃ​ഷി ക്ല​സ്റ്റ​റു​ക​ള്‍ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Friday, January 21, 2022 12:57 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ടു​ത്ത വി​ല​ത്ത​ക​ര്‍​ച്ച മൂ​ലം ദു​രി​ത​ത്തി​ലാ​യ നാ​ളി​കേ​ര ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ നേ​ര​ത്തേ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ രൂ​പീ​ക​രി​ച്ച തെ​ങ്ങു​കൃ​ഷി ക്ല​സ്റ്റ​റു​ക​ള്‍ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഇ​തി​ല്‍ മി​ക്ക​തും ഇ​പ്പോ​ള്‍ നി​ര്‍​ജ്ജീ​വാ​വ​സ്ഥ​യി​ലാ​ണ്.

ക്ല​സ്റ്റ​റു​ക​ള്‍ മു​ഖേ​ന ക​ര്‍​ഷ​ക​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് റ​ബ​ര്‍ സ​ബ്‌​സി​ഡി​യു​ടെ മാ​തൃ​ക​യി​ല്‍ നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍​ക്കും താ​ങ്ങു​വി​ല​യും വി​പ​ണി​വി​ല​യു​മാ​യു​ള്ള അ​ന്ത​രം സ​ബ്‌​സി​ഡി​യാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി​യാ​ല്‍ അ​ത് ചെ​റു​താ​യെ​ങ്കി​ലും ആ​ശ്വാ​സ​മാ​കു​മെ​ന്ന് കേ​ര​ക​ര്‍​ഷ​ക​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ജെ​റ്റോ ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.

സ​ര്‍​ക്കാ​ര്‍-​സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ നാ​ളി​കേ​ര സം​ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യാ​ലും അ​ത് യ​ഥാ​ര്‍​ഥ ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത സ്ഥി​തി​യാ​ണ്. പ​ല​യി​ട​ത്തും സം​ഭ​ര​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ ശേ​ഖ​രി​ച്ചു​വ​ച്ച തേ​ങ്ങ​ക​ള്‍ മു​ള​ച്ചു​പൊ​ങ്ങാ​ന്‍ തു​ട​ങ്ങി​യ നി​ല​യി​ലാ​ണ്. ക്ല​സ്റ്റ​റു​ക​ള്‍ മു​ഖേ​ന ന്യാ​യ​വി​ല​യ്ക്ക് നാ​ളി​കേ​ര സം​ഭ​ര​ണം ന​ട​ത്തു​ന്ന​തും ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​യോ​ജ​നം ചെ​യ്യും.