ചെ​റു​വ​ത്തൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പാ​ളി അ​ട​ര്‍​ന്നു​വീ​ണു
Sunday, January 23, 2022 1:06 AM IST
ചെ​റു​വ​ത്തൂ​ര്‍: ബ​സ് സ്റ്റാ​ന്‍​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ല്‍​നി​ന്നും കോ​ണ്‍​ക്രീ​റ്റ് പാ​ളി അ​ട​ര്‍​ന്നു​വീ​ണു. ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ്ര​ധാ​ന ക​വാ​ട​ത്തി​ന​ടു​ത്തു​ള്ള മേ​ല്‍​ക്കൂ​ര​യി​ല്‍​നി​ന്നും കോ​ണ്‍​ക്രീ​റ്റ് അ​ട​ര്‍​ന്നു​വീ​ണ​ത്.

മൂ​ന്ന് പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ര്‍​ച്ച​യി​ലാ​ണ്. ഒ​ന്നാം​നി​ല​യു​ടെ കി​ഴ​ക്ക് ഭാ​ഗ​ത്തും കോ​ണ്‍​ക്രീ​റ്റ് അ​ട​ര്‍​ന്നു വീ​ഴു​ന്ന നി​ല​യി​ലാ​ണ്.

ഇ​വി​ടെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ മി​ക്ക സ​മ​യ​ങ്ങ​ളി​ലും ജ​ന​ത്തി​ര​ക്കു​ണ്ടാ​കാ​റു​ണ്ട്. താ​ഴ​ത്തെ നി​ല​യി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.