കൊ​ന്ന​ക്കാ​ട് ടൗ​ണ്‍ ട്രാ​ഫി​ക് കു​രു​ക്കി​ല്‍
Monday, January 24, 2022 1:01 AM IST
കൊ​ന്ന​ക്കാ​ട്: വാ​ഹ​ന​പ്പെ​രു​പ്പ​ത്തി​ല്‍ ഗ​താ​ഗ​ത​ത്തി​നും പാ​ര്‍​ക്കിം​ഗി​നും ഒ​രേ​സ​മ​യ​ത്ത് വ​ഴി​കി​ട്ടാ​തെ ട്രാ​ഫി​ക് കു​രു​ക്കി​ല​മ​ര്‍​ന്ന് കൊ​ന്ന​ക്കാ​ട് ടൗ​ണ്‍. വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ കൃ​ത്യ​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത​താ​ണ് ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ നേ​ര​ത്തേ മു​ന്നോ​ട്ടു​വ​യ്ക്ക​പ്പെ​ട്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തും പോ​ലീ​സും മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ടൗ​ണി​ലെ ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കൂ​ട്ടാ​യ ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ അ​ലീ​ന പ​റ​ഞ്ഞു. പ്ര​ശ്‌​ന​ത്തി​ന് സ്ഥി​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് വൈ​റ്റ് ആ​ര്‍​മി കൊ​ന്ന​ക്കാ​ട് വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ അ​റി​യി​ച്ചു. ര​തീ​ഷ് ഒ​ന്നാ​മ​ന്‍, ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ് ക​ട​വ​ന്‍, ഹ​രി​കു​മാ​ര്‍, ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി വി​നു തോ​ട്ടോ​ന്‍, സി​ജു കു​ട്ട​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ പ​തി​ക്കാ​ല്‍, വി​നോ​ദ് പെ​ര്‍​ഫെ​ക്ട്, ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സു​ബി​ത് ചെ​മ്പ​ക​ശേ​രി, പി.​പി. മു​സ്ത​ഫ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.