കൂ​ട്ടാ​യ്മ​യി​ല്‍ വി​ള​ഞ്ഞ കാ​ര്‍​ഷി​ക​സ​മൃ​ദ്ധി​യി​ല്‍ ഇ​ട​യി​ല​ക്കാ​ട് നാ​ട്ടു​ച​ന്ത​യൊ​രു​ങ്ങി
Monday, January 24, 2022 1:01 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: വ്യ​ത്യ​സ്ത​മാ​യ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മാ​തൃ​ക സൃ​ഷ്ടി​ക്കു​ന്ന ഇ​ട​യി​ല​ക്കാ​ട്ടെ കാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​ച​ന്ത​യൊ​രു​ങ്ങി. പൂ​ഴി പ്ര​ദേ​ശ​ത്ത് അ​ധി​ക​മാ​രും കൃ​ഷി ചെ​യ്യാ​ത്ത കൂ​ര്‍​ക്ക മു​ത​ല്‍ എ​ള്ളും നെ​ല്ലും ചോ​ള​വും മ​ധു​ര​ക്കി​ഴ​ങ്ങും ക​പ്പ​യും വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളും ഇ​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ വി​ള​ഞ്ഞി​ട്ടു​ണ്ട്. വ​ര്‍​ഷ​ത്തി​ല്‍ എ​ല്ലാ​മാ​സ​വും കൃ​ഷി ന​ട​ക്കു​ന്നു​ണ്ടെ​ന്ന​തും ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

ഒ​മ്പ​ത് വീ​തം സ്ത്രീ​ക​ളും പു​രു​ഷ​ന്‍​മാ​രു​മ​ട​ങ്ങി​യ കാ​ട്ടി​ലെ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ കോ​വി​ഡ് പി​ടി​മു​റു​ക്കി​യ ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ടെ ഇ​ട​യി​ല​ക്കാ​ട് പ്ര​ദേ​ശ​ത്ത് കൃ​ഷി ആ​ഭി​മു​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. വി​വി​ധ തൊ​ഴി​ലു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി ന​ന​യും വ​ള​മി​ട​ലും ന​ട​ത്തു​ന്ന​ത്. കൂ​ട്ടാ​യ്മ​യു​ടെ ഉ​ല്പ​ന്ന​ങ്ങ​ള്‍​ക്ക് പു​റ​മെ നാ​ട്ടു​കാ​രി​ല്‍​നി​ന്നും ശേ​ഖ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും വ​ലി​യ​പ​റ​മ്പ് കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന നാ​ട്ടു​ച​ന്ത​യി​ല്‍ വി​ല്പ​ന​യ്‌​ക്കെ​ത്തു​ന്നു​ണ്ട്.

കാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍ കൂ​ട്ടാ​യ്മ​യു​ടെ കൂ​ര്‍​ക്ക, പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പും നാ​ട്ടു​ച​ന്ത​യി​ലെ ആ​ദ്യ വി​ല്പ​ന​യും പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഖാ​ദ​ര്‍ പാ​ണ്ഡ്യാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം കെ. ​അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ലി​യ​പ​റ​മ്പ് കൃ​ഷി ഓ​ഫീ​സ​ര്‍ വി. ​ശി​വ​കു​മാ​ര്‍, സം​സ്ഥാ​ന ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ജേ​താ​വ് ചെ​റു​താ​ഴം ശ്രീ​ധ​ര​ന്‍ ന​മ്പൂ​തി​രി, കാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ വി. ​സ​ജി​ത, എം. ​രാ​ജേ​ഷ്, കെ. ​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.